ലണ്ടന്‍: ടീം ഇന്ത്യയുടെ നായകന് വിരാട് കോഹ്ലി രവിശാസ്ത്രിയുടെ പേര് ശുപാര് െചെയ്തു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ളേ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഗാംഗുലി-സച്ചിന്-ലക്ഷ്മണ് ടീമിന്റെ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി (സിഎസി) കുംബ്ളേയുമായി ലണ്ടനില്‍ ചര്‍ച്ച നടത്തിയെന്നും തുടരാന്‍ തീരുമാനം എടുത്തതായുമാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഇക്കാര്യം വ്യക്തമായ സൂചന നല്‍കിയിട്ടില്ലെങ്കിലും സമാന ആശയം വരുന്ന വാര്‍ത്താകുറിപ്പ് കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ പരിശീലകന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിസിസിഐ ഉപദേശക സമിതിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇക്കാര്യത്തില്‍ സിഎസി തീരുമാനം എടുത്തിട്ടുണ്ടെന്നും അത് സമയാസമയത്ത് തന്നെ ബിസിസിഐ യെ അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
നായകന് വിരാട് കോഹ്ലിയുമായി കുംബ്ളേ ഉടക്കിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ബിസിസിഐ പരിശീലകനായി അപേക്ഷ ക്ഷണിക്കുകയും സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഇതുവരെ കുംബ്ളേയുമായി പ്രശ്നമാണ് അദ്ദേഹത്തെ മാറ്റണമെന്ന് കോഹ്ലിയോ വിരാട് കോഹ്ലിയെ മാറ്റണമെന്ന് കുംബ്ളേയോ ബിസിസിഐ യോട് ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമേ കുംബ്ളേയ്ക്ക് കീഴില്‍ ടീം നടത്തുന്നതും മികച്ച പ്രകടനമാണ്. 2016 ജൂലൈയില്‍ രവിശാസ്ത്രിയില്‍ നിന്നും സ്ഥാനമേറ്റ കുംബ്ളേയ്ക്ക് കീഴില്‍ ഇന്ത്യ കളിച്ച 17 ല്‍ 12 ടെസ്റ്റിലും ജയിച്ചു. അഞ്ച് ടി 20 യില്‍ രണ്ടെണ്ണവും ഒമ്പത് ഏകദിനത്തില്‍ ആറെണ്ണവും ജയിച്ചിരുന്നു.
ഇതിന് പുറമേ ക്രിക്കറ്റ് ഉപദേശകസമിതിയ്ക്ക് കുംബ്ളേയെ മാറ്റാന്‍ ബുദ്ധിമുട്ടുണ്ട്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും എത്തി നില്ക്കുമ്പോള് തന്നെ കുംബ്ളേയെ മാറ്റിയാല്‍ അത് വിരാടിനും സംഘത്തിനും നേരെയാകും ആരോപണമെന്ന് ഉറപ്പ്. ഇതിനെല്ലാം പുറമേ ഒപ്പം കളിച്ചയാള്‍ എന്ന നിലയില്‍ സച്ചിനും ഗാംഗുലിക്കും ലക്ഷ്മണും കുംബ്ളേയെന്ന മാന്യനായ കളിക്കാരനെ നന്നായി അറിയുകയും ചെയ്യും. അതേസമയം നായകനും പരിശീലകനും തമ്മിലുള്ള വാഗ്വാദവും പ്രശ്നവും ടീം ഇന്ത്യയില്‍ ആദ്യമല്ല. നേരത്തേ ഗാംഗുലി-ഗ്രെഗ് ചാപ്പല്‍ വിവാദം പ്രശസ്തമാണ്.
ഇന്ത്യന്‍ പരിശീലകനായി അനില്‍ കുംബ്ളേ തുടര്‍ന്നേക്കും; ഉപദേശക സമിതി കൂടിക്കാഴ്ച നടത്തി റിപ്പോര്‍ട്ട് നല്‍കിയെന്ന് സൂചന