
ക്വാലാലംപൂര്‍: എംഡിഎംകെ നേതാവ് വൈകോയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ക്വലാലാലംപൂര് വിമാനത്താവളത്തിലാണ് വൈകോയെ തടഞ്ഞത്.
കരിമ്പട്ടികയില്‍പ്പെടുത്തിയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലേഷ്യന്‍ പോലീസ് അദേഹത്തെ മണിക്കൂറുകള്‍ ചോദ്യം ചെയ്തതായാണ് സൂചനകള്‍. എല്‍ടിടിഇ ബന്ധം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തുവെന്നാണ് വിവരം. വൈകോ ഇന്ന് തന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 10 നു നടക്കുന്ന മലേഷ്യയിലെ ഡെപ്യൂട്ടി സിഎമ്മം രാമസ്വാമി പളനിസ്വാമിയുടെ മകളുടെ വിവാഹത്തിനായി എത്തിയതായിരുന്നു വൈകോ.






