
ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളില്‍ കുറവ്. ഡല്‍ഹി പൊലീസിന്റെ കണക്കുകളനുസരിച്ച് മാര്‍ച്ച് മാസം വരെ 834 ലൈംഗിക പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 924 ആയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. 1,841 കേസുകളില്‍ നിന്ന് 1,412 കേസുകളായാണ് കുറഞ്ഞത്.
സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ അമൂല്യ പട്നായിക് അറിയിച്ചു. വനിത പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘങ്ങളെ നഗരത്തിന്റെ വിവധ സ്ഥലങ്ങളില്‍ സ്ത്രീ സുരക്ഷക്കായി വിന്യസിച്ചതായും കമീഷണര്‍ പറഞ്ഞു.
കൊലപാതകം, മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലും കുറവ് സംഭവിച്ചിട്ടുണ്ട്. മോഷണ കേസുകളുടെ എണ്ണം 2,374ല്‍ നിന്ന് 1,293 ആയി കുറഞ്ഞു. റോഡ് അപകടങ്ങളും കുറഞ്ഞിട്ടുണ്ട്.






