അമേരിക്കയിൽ അദാനിക്കെതിരായ കേസ് റദ്ദാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വിട്ടുവീഴ്ച ചെയ്യപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയുടെ താൽപര്യങ്ങൾ വിറ്റുതുലയ്ക്കാൻ നിർബന്ധിതനായെന്നും ഇതിന് രാജ്യം വലിയ വില നൽകുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേസ് റദ്ദാക്കിയതിന് പിന്നിൽ പുറത്തുകാണുന്നതിലേറെ കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദാനിക്കെതിരായ വഞ്ചനാക്കുറ്റം ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർദേശം അമേരിക്കൻ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കേസ് പിൻവലിക്കാനുള്ള യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടി അസാധാരണമാണെന്ന് ബ്രൂക്ലിൻ ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗരാഫുയിസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തിക തട്ടിപ്പും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ടുകൊണ്ടുപോകുന്നില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് കോടതി കേസ് തള്ളിയത്. ആരോപണങ്ങൾ അദാനി ഗ്രൂപ്പ് പൂർണമായും നിഷേധിച്ചിരുന്നു.
കേസ് വിദേശ വിഷയങ്ങളുമായി ബന്ധപ്പെട്ടതും തെളിയിക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് ജൂലൈ നാലിന് യുഎസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കിയിരുന്നു. യുഎസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ നിക്ഷേപ വാഗ്ദാനത്തിന് പകരമായാണോ കേസ് പിൻവലിച്ചതെന്ന സംശയവും ജഡ്ജി ഉന്നയിച്ചിരുന്നു.
എന്നാൽ കേസ് തള്ളുന്നതിന് പകരമായി മറ്റ് കരാറുകളോ വാഗ്ദാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് അദാനി ജൂലൈ 15ന് കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിന് പിന്നാലെയാണ് അദാനിക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ യുഎസ് ഫെഡറൽ കോടതി അനുമതി നൽകിയത്.

Comments