ഛണ്ഡിഗഡ്: കോടതി ഉത്തരവ് മറികടക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ എക്സൈസ് നിയമം ഭേദഗതി ചെയ്യുന്നു. ദേശീയ പാതയോരത്തെ മദ്യവില്‍പ്പന പാടില്ലെന്ന സുപ്രിം കോടതിയുടെ ഉത്തരവിനെയാണ് പഞ്ചാബ് സര്‍ക്കാര്‍ മറികടക്കുന്നത്. ഇതിനായി പഞ്ചാബ് എക്സൈസ് നിയമം 1914 ലെ 26 എ എന്ന സെക്ഷന്‍ ഭേദഗതി ചെയ്യും.
മന്ത്രി സഭ അംഗീകരിച്ച ഭേദഗതി നിയമസഭയില്‍ പാസായാല്‍ സുപ്രീം കോടതി ഉത്തരവ് മറികടന്ന് ദേശീയ പാതയോരത്ത് മദ്യവില്‍പ്പനയ്ക്ക് അനുമതി നല്കാന് സര്‍ക്കാരിനു കഴിയും. ബജറ്റ് സെഷനില്‍ ഭേദഗതി പാസാക്കാനാണ് അമരീന്ദര്‍ സിംഗ് സര്‍ക്കാരിന്റെ ശ്രമം.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്. ഹോട്ടലുകളിലെയും മാളുകളിലെയും ബാറുകള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Comments