തിരുവനന്തപുരം: ഔദ്യോഗികചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ സംബന്ധിച്ച വിവാദത്തില്‍ വ്യക്‌തത വരുത്തി ലോക്‌ഭവന്‍. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നു ചീഫ് സെക്രട്ടറിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ലോക്‌ഭവന്‍ അറിയിച്ചു.
ലോക്‌ഭവന്റെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറെന്നാണ് മന്ത്രി എന്‍. ഷംസുദ്ദീന്‍ കഴിഞ്ഞദിവസം വിശദീകരിച്ചത്. എന്നാല്‍, ലോക്‌ഭവന്‍ ഇത് നിഷേധിച്ചതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായി. വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്‌തമാക്കിയിരുന്നു. ഇതിനിടെയാണ് ലോക്‌ഭവനെ പഴിചാരി മന്ത്രി ഷംസുദ്ദീന്‍ രംഗത്തുവന്നത്. ഇതോടെ, ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളിലെ ആശയക്കുഴപ്പവും മറനീക്കി.
ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച് പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറില്‍ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. ഇതും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം വര്‍ധിപ്പിച്ചു. 9-17 വരെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' ഉള്‍പ്പെടെയുള്ള പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന്റെ പ്രത്യേകനിര്‍ദേശപ്രകാരമാണിതെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്ന സാഹചര്യത്തിലാണ്, കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ വിവാദത്തിലകപ്പെട്ടത്.
വന്ദേമാതരം മുഴുവന്‍ പാടില്ല; രണ്ട് ഖണ്ഡിക മാത്രം: മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമായിരിക്കും ആലപിക്കുകയെന്ന് മന്ത്രി കെ. മുരളീധരന്‍. സംസ്‌ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോള്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലോ സത്യപ്രതിജ്‌ഞാ ചടങ്ങുകളിലോ കേന്ദ്ര പ്രോട്ടോക്കോള്‍ പാലിക്കാറുണ്ടെങ്കിലും മറ്റ് സംസ്‌ഥാന സര്‍ക്കാര്‍ പരിപാടികളില്‍ കേരളത്തിന്റെ പ്രോട്ടോക്കോള്‍ തന്നെയായിരിക്കും പിന്തുടരുകയെന്നും വ്യക്‌തമാക്കി.

Comments