
ഐസിസി ചാമ്പ്യന്മാരായ ഇന്ത്യയെ ഫൈനലില്‍ അപ്രതീക്ഷിതമായി പാക്കിസ്ഥാന് മലര്‍ത്തിയടിച്ചപ്പോള്‍ അത് ചരിത്രമായി. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ പച്ച പടയ്ക്ക് ആദ്യ കിരീടം. എന്നാല്‍ തോല്‍വിക്കിടയിലും ഇന്ത്യയ്ക്കു തോല്‍ക്കാത്ത ഒരു രാജാവുണ്ടായി. 23 കാരന് ഹര്‍ദിക് പാണ്ഡ്യ. 4 ഫോറും 6 സിക്സുമായി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്കിയ താരം. ഏറ്റവും വേഗതയില്‍ 50 റണ്‍സ് നേടിയ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പാണ്ഡ്യ കളം നിറഞ്ഞപ്പോള്‍, ഗാലറിയും ഉണര്‍ന്നു. 43 ബോളില്‍ 76 റണ്‍സ് നേടി. എന്നാല്‍ ഉടനെ കട്ടപ്പ എത്തി. ജഡേജയുടെ മണ്ടന്‍ തീരുമാനത്തിലൂടെ പാണ്ഡ്യ റണ്‍ ഔട്ട്. അതോടെ തോല്‍വി ഉറപ്പിച്ചു.
പാക്കിസ്ഥാന് കപ്പ് നേടിയെങ്കിലും വാര്‍ത്തകളില്‍ പാണ്ഡ്യ നിറഞ്ഞു, ഒപ്പം ഇന്ത്യന്‍ ടീമിന്റെ കട്ടപ്പയും. ജഡേജയ്ക്കെതിരെ ആരാധകര്‍ വിമര്‍ശനവുമായി എത്തി. പാണ്ഡ്യയെ ബാഹുബലിയായും ജഡേജയെ കട്ടപ്പയായും ഉപമിച്ചായിരുന്നു പ്രതികരണം.






