ബുലന്ദ്ഷര്‍: പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ മെരുക്കി യുപിയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് ബിജെപി നേതാവിനെ ഫൈന്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പോലീസിനെതിരെ മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി.
എന്നാല്‍ സംഭവസ്ഥലത്ത് എത്തിയ വനിതാ സിഐ ശ്രേഷ്ഠാ താക്കൂര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകൂ എന്നിട്ട് പോലീസിന് വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന് എഴുതി വാങ്ങൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല-ശ്രേഷ്ഠ പറഞ്ഞു.
അര്‍ദ്ധരാത്രിയില്‍ പോലും കുടുംബം വിട്ട് ഞങ്ങള്‍ വരുന്നത് തമാശയ്ക്കല്ല, ജോലി ചെയ്യാനാണ്. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്. അധികം താമസിയാതെ നിങ്ങളെ ബിജെപിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിച്ചോളും. നടുറോഡില്‍ പ്രശ്നമുണ്ടാക്കിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് അകത്തിടും-ഇതായിരുന്നു ഉദ്യോഗസ്ഥയുടെ തകര്‍പ്പന്‍ ഡയലോഗ്.
ഉദ്യോഗസ്ഥയുടെ മറുപടി കേട്ട് ഒന്നും മിണ്ടാതെ നില്ക്കാനെ ബിജെപിക്കാര്‍ക്ക് കഴിഞ്ഞൂള്ളൂ. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയില്‍ പോലും പ്രകോപിതയാകാതെ പുഞ്ചിരിച്ചു കൊണ്ട് നില്ക്കുന്ന ശ്രേഷ്ഠ താക്കൂറിന് സോഷ്യല്‍ മീഡിയയില്‍ നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.






