
ഹൈദരാബാദ്: മൂന്ന് വയസ്സുകാരി കരയുമ്പോള്‍ കണ്ണീരിന് പകരം കണ്ണില്‍ നിന്നും രക്തം വരുന്നത് മാതാപിതാക്കളെയും ഡോക്ടര്‍മാരെയും അമ്പരപ്പിക്കുന്നു. അഹാനാ അഫ്സല് എന്ന പെണ്‍കുട്ടിക്കാണ് ഈ ഞെട്ടിപ്പിക്കുന്ന ശാരീരികാവസ്ഥ. ആദ്യം മൂക്കിലൂടെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ പെണ്‍കുട്ടിക്ക് ഇപ്പോള്‍ വായിലൂടെയും ചെവിയിലൂടെയും സ്വകാര്യഭാഗങ്ങള്‍ വഴിയെല്ലാം രക്തം വരുകയാണ്.
ഒരു വയസ്സുള്ളപ്പോള്‍ നിമോണിയ ബാധിച്ച് മൂക്കിലൂടെ രക്തം വരാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കുഞ്ഞിന്റെ ആരോഗ്യവിവരത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഡോക്ടര്‍മാര്‍ അന്ന് കുട്ടാക്കിയില്ലെന്നും ഇപ്പോള്‍ ഡോക്ടര്‍മാര്‍ മറ്റാശുപത്രികളിലെ ഡോക്ടര്‍മാരുടെ കൂടി സഹായം തേടിയിരിക്കുകയാണ് എന്നും പെണ്കുട്ടിയുശട പിതാവ് മൊഹമ്മദ് അഫ്സല് വ്യക്തമാക്കി.
ഹെമാറ്റിഡ്രോസിസ് എന്ന അസാധാരണ സ്ഥിതിയാണ് അഹാനയ്ക്കെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ: സിരിഷാ പറയുന്നു. ദിവസങ്ങളായുള്ള ചികിത്സയെ തുടര്‍ന്ന് കുട്ടിയുടെ സ്ഥിതിയില്‍ വലിയ തോതില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പല തവണ രക്തം കയറ്റുന്ന സാഹചര്യം വേണ്ടി വരുമെന്നും പറയുന്നു. പെണ്‍കുട്ടി തീരെ കുട്ടിയായതിനാല്‍ രക്തസ്രാവം ശരീരത്തെ തീരെ മോശമായി ബാധിക്കുമെന്നും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത കാര്യമാണ് ഇതെന്നും എന്നിരുന്നാലും ചികിത്സ നടക്കുകയാണെന്നും പറഞ്ഞു.






