കണ്ണൂര്‍: അക്രമം നടത്തുന്നവരെയും ബോധപൂര്‍വ്വം തെറ്റ് ചെയ്തവരെയും സംരക്ഷിക്കാനുള്ള നിലപാടാണ് സിപിഐഎമ്മിന് എന്നും പയ്യന്നൂരില്‍ സമാധാനം ഉറപ്പാക്കണമെന്നും സിപിഐഎം വിമതനും പയ്യന്നൂര്‍ എംഎല്‍എ യുമായ വി. കുഞ്ഞികൃഷ്ണന്‍. പുരുഷോത്തമന്റെ വീട്ടിലെ അക്രമവുമായി ബന്ധപ്പെട്ടായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.
പുരുഷോത്തമന്റെ വീട്ടിലെ ആക്രമണം നടത്തിയത് സിപിഐഎമ്മുകാരാണെന്നും പിടിയിലായത് എല്ലാം സിപിഐഎമ്മുകാരാണെന്നും എന്ന് വി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. പ്രതികളെ സിപിഐഎം സംരക്ഷിക്കുകയാണ്. പുരുഷോത്തമന്റെ വീട്ടിലെ അക്രമത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെ ന്നാണ് ജില്ലാനേതൃത്വം ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതികളെ ജയിലില്‍ അയയ്ക്കാന്‍ സിപിഐഎമ്മുകാര്‍ എത്തിയെന്നും കള്ളന്‍ കപ്പലില്‍ ആണെങ്കില്‍ പിടികൂടണമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
സിപിഐഎം ആക്രമണത്തിന് കോപ്പ് കൂട്ടുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് വ്യാപക അക്രമം നടത്തിയെന്നും പറഞ്ഞു. നേരത്തേ പയ്യന്നൂരില്‍ സിപിഐഎം പ്രതിഷേധ മാര്‍ച്ചിനിടെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എത്തിയിരുന്നു. ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തി എടുക്കാന്‍ സിപിഐഎമ്മിന് ശേഷിയുണ്ടെന്നും വെല്ലുവിളിച്ചു.
തിരഞ്ഞെടുപ്പില്‍ പരാജപ്പെട്ടു എന്നത് കൊണ്ട് പയ്യന്നൂരിലെ പാര്‍ട്ടി ആകെ അങ്ങ് തീര്‍ന്നു പോയി എന്ന് ആരും വിചാരിക്കണ്ട. ഒരു പീറ ഷെഡ് കൊണ്ട് പോയി കത്തിച്ചിട്ട് പത്രസമ്മേളനം നടത്തിയിട്ട് പറയുകയാണ് ഇത് ചെയ്തത് ടി ഐ മധുസൂദനനാണെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ചോദിച്ചിരുന്നു. പയ്യന്നൂര്‍ എംഎല്‍എ കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസ് ഉണ്ടായിട്ടും എന്താണ് അന്വേഷിക്കാത്തതെന്നും പിടിച്ചാല്‍ ആളാരാണെന്ന് കണ്ടുപിടിക്കപ്പെടുമെന്ന ഭയമാണോ എന്നും ചോദിച്ചു.
കണ്ണൂര്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങള്‍ ശരിയെന്ന് വ്യാഖ്യാനിക്കാതിരിക്കാനെന്നും കെ കെ രാഗേഷ് വെളിപ്പെടുത്തി. ടി ഐ മധുസൂദനനെ മാറ്റിയാല്‍ വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ ശരിയെന്നു പ്രചരിപ്പിച്ചേനെയെന്നും രാഗേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച ആരോപിച്ച് പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കുള്ള എല്‍ഡിഎഫ് മാര്‍ച്ചിലായിരുന്നു പ്രതികരണങ്ങള്‍.

Comments