
ചെെന്നെ: ഒരു സൂപ്പര്‍ താരത്തിന്റെ പതനം കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ പഴമക്കാരുടെ മനസിലെത്തുന്ന ചിത്രം എം.കെ. ത്യാഗരാജ ഭാഗവതരുടേതാണ്. മണ്ണില്‍വീണ ആദ്യ ഇന്ത്യന്‍ താരമാണ് ത്യാഗരാജ ഭാഗവതര്‍. ഒരു കൊലക്കേസാണു തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ താരമായിരുന്ന അദ്ദേഹത്തിന്റെ തിളക്കം അവസാനിപ്പിച്ചത്. ജയില്‍വാസത്തിനുശേഷം അഭിനയ രംഗത്തേക്കു മടങ്ങിയെങ്കിലും ജനങ്ങള്‍ അകന്നുനിന്നു.
ഒന്നുകാണാന്‍ ഓടിക്കൂടുന്ന ജനം, കൂടെക്കൂട്ടാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പ്രമുഖര്‍... അദ്ദേഹത്തെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാഗമാക്കാന്‍ സാക്ഷാല്‍ സി.എന്‍. അണ്ണാദുെരെ കാത്തിരുന്നു. അഡ്വാന്‍സുമായി നിര്‍മാതാക്കളുടെ പട... ഏതുചലച്ചിത്രതാരവും കൊതിക്കുന്ന ജീവിതമായിരുന്നു ഭാഗവതരുടേത്. എം.കെ.ടി. എന്നറിയപ്പെട്ടിരുന്ന എം.കെ. ത്യാഗരാജ ഭാഗവതര്‍ക്ക് ഗായകനെന്ന നിലയിലും ആരാധകരുണ്ടായിരുന്നു. 1930 കളില്‍ അദ്ദേഹം തമിഴ്നാട്ടുകാരുടെ ''താരെദെവ''മായിരുന്നു . കര്‍ണാടക സംഗീതജ്ഞന്, നായകന് എന്ന നിലയിലും പ്രശസ്തി. താരപ്രഭ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് എം.ജി.ആറും ശിവാജി ഗണേശനും രജനികാന്തും നേടിയ പിന്തുണ സ്വന്തമാക്കാമായിരുന്നു. എന്നാല്‍, ലക്ഷ്മികാന്തന്‍ വധക്കേസാണ് എല്ലാം മാറ്റിമറിച്ചത്. പൂമാലകളുമായി കാത്തുനിന്ന ആരാധകര്‍ അദ്ദേഹത്തെ കൂകി വിളിച്ചു....
1910 മാര്‍ച്ച് ഏഴിനു മയിലാടുതുെറെയില് കൃഷ്ണമൂര്‍ത്തി ആചാരിയുടെ മകനായാണു ജനനം. ഗായകനാകണമെന്ന ആഗ്രഹം സഫലമാക്കാന്‍ ചെറുപ്രായത്തില്‍ അദ്ദേഹം വീട്ടില്‍നിന്ന് ഒളിച്ചോടി. അദ്ദേഹത്തിന്റെ ഭജനകള്‍ക്ക് ഏറെ ആരാധകരും ഉണ്ടായി. എഫ്.ജി. നടേശ അയ്യരാണ് ഭാഗവതര്‍ക്കു നാടകങ്ങളില്‍ അവസരം നല്‍കിയത്. കര്‍ണാടക സംഗീതത്തില്‍ പരിശീലനവും അയ്യര്‍ ഉറപ്പാക്കി. പാടി അഭിനയിക്കുന്ന പുതുനായകന് അന്നു തരംഗമായി. 1934 ല്‍ ഒരു നാടകത്തില്‍ അര്ജുനവേഷത്തില് തിളങ്ങിയ എം.കെ.ടിയെ ലക്ഷ്മണ ചെട്ടിയാരും ആര്.എം. അളഗപ്പ ചെട്ടിയാരും ചേര്‍ന്നാണു സിനിമയിലേക്കു നയിച്ചത്. ''പാവലക്കുടി''യായിരുന്നു ആദ്യ ചിത്രം. 1937 ല്‍ ''ചിന്താമണി'' പുറത്തുവന്നതോടെ അദ്ദേഹം തമിഴിലെ ആദ്യ സൂപ്പര്‍താരം എന്ന നിലയിലേക്ക് ഉയര്‍ന്നു. ഒരു വര്‍ഷമാണ് ഈ സിനിമ തീയറ്ററുകളില്‍ ഓടിയത്.
അമേരിക്കന്‍ സംവിധാകയന് എല്ലിസ് ആര്. ഡങ്കന്‍ ''അംബികാപതി''യില്‍ അദ്ദേഹത്തെ നായകനാക്കി. ഇതു ചരിത്രവിജയമായി. ഹിറ്റുകളുമായി മുന്നേറിയ കാലത്താണ് അദ്ദേഹം കൊലക്കേസില്‍ പ്രതിയായത്. ലക്ഷ്മികാന്തന്റെ അസാമാന്യ െധെര്യമാണു ഭാഗവതരെ കുടുക്കിയത്. ചലച്ചിത്ര പത്രപ്രവര്‍ത്തകനായിരുന്നു ലക്ഷ്മികാന്തന്‍. മാസികയിലൂടെയാണു ലക്ഷ്മികാന്തനും ഭാഗവതരും അകന്നത്. ലേഖകനു പണം നല്‍കിയാണ് അന്നത്തെ താരങ്ങള്‍ ലക്ഷ്മികാന്തന്റെ വാര്ത്താക്കുരുക്കുകളില്നിന്നു രക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഭാഗവതര്‍ ആദ്യം തേടിയത് നിയമമാര്ഗമായിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ ഭാഗവതര്‍ ഇടപെട്ട് മാസികയുടെ െലെസന്‍സ് റദ്ദാക്കി. ''ഹിന്ദു നേശം'' എന്ന പേരില്‍ പുതിയ മാസിക പുറത്തിറങ്ങിയാണു ലക്ഷ്മികാന്തന്‍ തിരിച്ചടിച്ചത്.
എം.കെ.ടിക്കെതിരായ ലേഖനങ്ങളും തുടര്‍ന്നു. റിക്ഷയില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്നു ലക്ഷ്മികാന്തനെ ആക്രമിച്ചത്. മുറിവുമായി അഭിഭാഷകന് ജെ. നര്ഗുനമിന്റെ വീട്ടിലെത്തി ആക്രമണത്തെക്കുറിച്ചു വിശദീകരിച്ചശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്കു പോയത്. ആശുപത്രി യാത്രയ്ക്കിടെ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാനും അദ്ദേഹം മറന്നില്ല. കേസില്‍ ത്യാഗരാജഭാഗവര്, നടന് എന്‍.എസ്. കൃഷ്ണന്, സ്റ്റുഡിയോ ഉടമ ശ്രീരാമലു നായിഡു എന്നിവര്‍ അടക്കം ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ജീവപര്യന്തം തടവ് ശിക്ഷയാണ് ഭാഗവതര്‍ക്കു ലഭിച്ചത്. 30 മാസം ജയിലില്‍ കഴിഞ്ഞശേഷമാണ് അദ്ദേഹത്തെ ഉന്നത നീതിപീഠം വെറുതേവിട്ടത്.
ജയിലില്‍ ആകുന്നതിന് മുമ്പ് 12 സിനിമകളിലാണ് അദ്ദേഹം കരാറായിരുന്നത്. നിര്‍മാതാക്കള്‍ പലരും പിന്മാറി. ഏതാനും സിനിമകളില്ക്കുടി മുഖംകാണിച്ചെങ്കിലും ആരാധകര്‍ സ്വീകരിച്ചില്ല. സിനിമയില്‍നിന്നു സമ്പാദിച്ച പണം കേസുകള്‍ക്കായി ചെലവിട്ടുതീര്ത്തു. പ്രമേഹവും ബാധിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം ദുരിതത്തിലായി. 49-ാം വയസില്‍ അന്തരിച്ചപ്പോള്‍ താരത്തിന് ആദരവ് അര്‍പ്പിക്കാന്‍ ആരാധകര്‍ അധികം എത്തിയില്ല.






