
കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിദേശത്തേക്ക് കടന്നതായി സംശയം. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫില്‍ നിന്നും ഇന്നലെ ഒരു മെമ്മറികാര്‍ഡ് പിടിച്ചെടുത്തെങ്കിലും അതില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല.
അടുത്തിടെ വിദേശ സന്ദര്‍ശനം നടത്തിയ ദിലീപിന്റെ സുഹൃത്ത് മൊെബെല്‍ ഫോണിന്റെ സിം മാറ്റിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണ്. ഈ ദൃശ്യങ്ങള്‍ വിദേശത്തുനിന്ന് അപ്ലോഡ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അത് തടയാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
പോലീസ് അഭിഭാഷകനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ഡില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ലെന്നാണ് സൂചന. ഇത് മായ്ച്ചതാണെന്ന് പോലീസ് കരുതുന്നു. ഇവ വീണ്ടെടുക്കാന്‍ കോടതിയുടെ അനുമതിയോടെ ഫോറന്‍സിക് ലാബില്‍ അയയ്ക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് പറഞ്ഞിരുന്നത്. പ്രതീഷ് ചാക്കോ ഒളിവിലാണ്.
പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് െഹെക്കോടതി പരിഗണിക്കും. നേരത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നാണ് അഭിഭാഷകന് െഹെക്കോടതി നിര്‍ദേശം നല്‍കിയത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതിനായി സര്‍ക്കാര്‍ അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ച് വ്യാഴാഴ്ച വരെ െഹെക്കോടതി സമയം അനുവദിച്ചത് അന്വേഷണ സംഘത്തിന് അനുകൂലമായി. ഒളിവിലായ അഭിഭാഷകനെയും ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയെയും കസ്റ്റഡിയിലെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. ഇന്നലെ ജാമ്യാപേക്ഷ വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ ദിലീപിന്റെ ജയില്‍വാസം വീണ്ടും നീണ്ടിരിക്കുകയാണ്.
അതിനിടെ ദിലീപിന്റെ ഔദ്യോഗിക വെബ്െസെറ്റും തിങ്കളാഴ്ചയോടെ അപ്രത്യക്ഷമായി. ദിലീപ് ഓണ്‍െലെന്‍ എന്ന െസെറ്റാണ് അപ്രത്യക്ഷമായത്. നേരത്തെ നടന്റെ ഔദ്യോഗിക വെബ്െസെറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. വെബ്െസെറ്റിന്റെ ഹോം പേജില്‍ അഴികള്‍ക്കുള്ളില്‍ നില്ക്കുന്ന ദിലീപിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വെബ്-െസെറ്റ് അപ്രത്യക്ഷമായത്. അതിനിടെ ദിലീപിന്റെ സഹോദരന് അനൂപും ബന്ധുക്കളായ വെങ്കിട്ട സുനില്‍, സുരാജ് എന്നിവരും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു.






