തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെ പോലീസ് ചോദ്യം ചെയ്യുന്നു. സ്പീക്കറുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് എം.എല്‍.എ ഹോസ്റ്റലിലാണ് ചോദ്യം ചെയ്യല്‍. എം.എല്‍.എ മാനസികമായി പീഡിപ്പിച്ചുവെന്നും ഫോണിലൂടെ അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അതേസമയം, എം.എല്‍.എ അയല്‍വാസി കൂടിയായ വീട്ടമ്മയെ അഞ്ചു മാസത്തിനിടെ 900 തവണ ഫോണില്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. അമ്പതിലേറെ മെസേജുകളും അയച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം എം.എല്‍.എയ്ക്കെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ അറസ്റ്റിനുള്ള സാധ്യതയേറി. അന്വേഷണ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റു നടക്കൂ. അതിനിടെ, എം.എല്‍.എ സ്ഥാനം വിന്‍സെന്റ് രാജിവച്ചേക്കുമെന്നും സൂചനയുണ്ട്.
വീട്ടമ്മ നേരത്തെ നല്കിയ പരാതിയില്‍ എം.എല്‍.എ തന്നെ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടമ്മയും പല തവണ എം.എല്‍.എയെ വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പരാതിക്കു പിന്നില്‍ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മയ്ക്ക് വേണ്ടി ഭര്‍ത്താവ് ആണ് പരാതി നല്‍കിയത്. അന്വേഷണ സംഘത്തോട് വീട്ടമ്മ പിന്നീട് പരാതി സത്യമാണെന്ന് പറഞ്ഞിരുന്നു. വീട്ടമ്മയുടെ സഹോദരന്റെ രഹസ്യമൊഴിയെടുക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്.
അതേസമയം, താന്‍ നിരപരാധിയാണെന്നും വീട്ടമ്മയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നും വിന്‍സെന്റ് പറഞ്ഞുവെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന് നല്കുന്ന വിശദീകരണം. അവര്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഭാര്യയുടെ സാന്നിധ്യത്തില്‍ ഇക്കാര്യം ചോദിക്കണമെന്നും പറഞ്ഞതായും ഹസ്സന് പറഞ്ഞു. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും പാര്‍ട്ടി ഒരുതരത്തിലും അന്വേഷണത്തില്‍ ഇടപെടില്ലെന്നും കെ.മുരളീധരനും പറഞ്ഞു.
വിന്‍സെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് രംഗത്തെത്തിയിട്ടുണ്ട്. വിന്‍സെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും വൈകാതെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

Comments