കാസർഗോഡ് എൽപി വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിലെ വിവാദ ചോദ്യാവലിയിൽ നടപടി. പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ചോദ്യം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിലാണ് എൽപി തലത്തിൽ ഫ്രീഡം ക്വിസ് നടത്തിയത്. ‘ബ്രിട്ടീഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു നൽകിയ ഉത്തരം. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.
ചോദ്യാവലി വിവാദമായതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ബോധപൂർവമായ ചരിത്രവളച്ചൊടിക്കലാണിതെന്നും ഉത്തരവാദികളായ അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിവാദ ചോദ്യോത്തരം പുറത്തുവന്നതിന് പിന്നാലെ എംഎസ്എഫ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Comments