കണ്ണൂർ: അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി. ആയങ്കിയുടെ അറസ്റ്റിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് ആകാശിന്റെ പ്രതികരണം.
മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽ എന്താണ് കാര്യമെന്നാണ് ആകാശ് ചോദിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽ രാഹുലിനൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് കെ.എം. ഹാരിസ് ഫെയ്സ്ബുക്കിൽ പങ്കുവച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്.
പീഡനക്കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐപിഎസിനെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റാൻ രാഹുൽ മാങ്കൂട്ടത്തിൽ ഇടപെടലുകൾ നടത്തിയെന്ന ആരോപണവും ആകാശ് ഉന്നയിച്ചു. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ രാഹുലിന്റെ സന്ദർശനങ്ങൾ സംബന്ധിച്ച് മാധ്യമപ്രവർത്തകർ മന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘നിയമം എല്ലാവർക്കും തുല്യമായിരിക്കണം. ആയങ്കിക്ക് ഒരു നിയമവും രാഹുലിന് മറ്റൊരു നിയമവും പാടില്ല’ എന്നാണ് ആകാശ് തില്ലങ്കേരിയുടെ നിലപാട്.

Comments