മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുന്ന തരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശം അത്യന്തം ഹീനമാണെന്ന് ബിജെപി എംഎൽഎ വി. മുരളീധരൻ. പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ സർക്കാർ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി, ആ എണ്ണം തികയുന്നതുവരെ കാത്തിരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി.ഡി. സതീശൻ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
ഷിജിനെ കാണാതായ ആദ്യ മണിക്കൂറുകളിൽ തിരച്ചിൽ നടത്തിയില്ലെന്നും കുടുംബം ഇക്കാര്യം പരാതിപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ ഫിഷറീസ് മന്ത്രിയോ ഷിജിന്റെ വീട്ടിൽ എത്തിയിട്ടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
വന്ദേമാതരം വിവാദത്തിലും മുരളീധരൻ സർക്കാരിനെ വിമർശിച്ചു. സർക്കാരിന് നയപരമായ വ്യക്തതയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു ഭാഗത്ത് വന്ദേമാതരം വേണമെന്ന് പറയുകയും സമ്മർദ്ദത്തിന് വഴങ്ങി മറുഭാഗത്ത് വേണ്ടെന്ന് വയ്ക്കുകയും ചെയ്യുകയാണ് സർക്കാർ. ഭരണം നടത്താൻ അറിയാത്തവരാണ് ഭരണത്തിലുള്ളതെന്നും വി. മുരളീധരൻ പറഞ്ഞു.

Comments