ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെ ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. പുതുക്കിയ അറിയിപ്പ് പ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ജാഗ്രതയുടെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നാളെ മുതൽ വ്യാഴാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനമാണ് കേരളത്തിലെ മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Comments