
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണം ബിജെപിയുടെ പ്രതിഛായ്ക്ക് നഷ്ടപ്പെടുത്തിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അതീവ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് റിപ്പോര്‍ട്ട് ചോര്‍ന്നതിലൂടെ ഉണ്ടായത്. കേന്ദ്രനേതൃത്വം ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പി.പി.മുകുന്ദന് പറഞ്ഞു.
ഇത്തരം പ്രശ്നങ്ങള്‍ വരാന്‍ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുവാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഉചിതമായ തീരുമാനമുണ്ടകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകുന്ദന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പുനക്രമീകരണം വേണമെന്നും അധ്യക്ഷ സ്ഥാനം മാറ്റണോ എന്നുള്ളത് കേന്ദ്രം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





