
തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും അക്രമവും കൊലപാതകവും നടത്തി കേരളത്തെ കലാപഭൂമിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം, ബി.ജെ.പി അക്രമത്തിനെതിരെ ഏകദിന ഉപവാസം നടത്തുകയായിരുന്നു അദ്ദേഹം.
കലാപം നടക്കുമ്പോള്‍ പിണറായി വീണ വായിക്കുകയാണ്. കേരള ചരിത്രത്തിലെ തന്നെ ദുര്‍ബലനായ മുഖ്യമന്ത്രിയെന്ന വിശേഷണവും പിണറായിക്കാണ് ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ സി.പി.എം വന്ധ്യംകരിച്ചിരിക്കുകയാണെന്നും ഊരിപ്പിടിച്ച വാളിനിടയിലൂടെ പോയെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രിക്ക് അക്രമം അടിച്ചമര്ത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






