
കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാക്കനാട് സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയവേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്റ് നീട്ടി. ഈ മാസം 16 വരെയാണ് റിമാന്റ് നീട്ടിയത്. കാക്കനാട് കോടതിയാണ് റിമാന്റ് നീട്ടിയിരിക്കുന്നത്.
അതേസമയം, കേസില്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം സുനിയെ കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.






