
പാലക്കാട്: കറുത്ത വര്‍ഗ്ഗക്കാരെ അധിക്ഷേപിച്ച് പിഎസ്സി. സുഡാനിലെ കറുത്ത വര്‍ഗ്ഗക്കാരെ വംശീയമായി അധിക്ഷേപിച്ച എല്‍ഡിസി ചോദ്യപേപ്പര്‍ വിവാദമാകുന്നു. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പരീക്ഷയിലാണ് വിവാദത്തിന് കാരണമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. സുഡാനിലെ നീഗ്രോകളെ നമ്മള് എന്ത് വിളിക്കുന്നു എന്ന ചോദ്യമാണ് വിമര്‍ശനത്തിന് കാരണമായത്.
ചോദ്യം നിലവാരമില്ലാത്തതാണെന്നും വംശീയ അധിക്ഷേപമായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ വിമര്‍ശിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടന്ന എല്‍ഡിസി പരീക്ഷയുടെ ചോദ്യ പേപ്പറിനെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നിരവധി പരാതികളുയര്ത്തിയിട്ടുണ്ട്. എല്‍ഡിസിയുടെ സിലബസിന് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ നിരവധിയുണ്ടായിരുന്നുവെന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. ലോക ചരിത്രവും ഭൂമിശാത്രവും സിലബസില്‍ ഇല്ലായിരുന്നുവെങ്കിലും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു.






