കോട്ടയം: ബിജെപിയുടെ വ്യാജ രസീത് പുറത്തുവിട്ടതിന് അച്ചടക്ക നടപടി നേരിട്ട യുവമോര്‍ച്ചാ നേതാവ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. തനിക്കെതിരായ അച്ചടക്ക നടപടിക്കെതിരെ ഫെയ്സ്ബുക്കിലൂടെയാണ് പ്രഫുല്‍ കൃഷ്ണന് പ്രതികരിച്ചത്. റസീറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി എന്നതാണ് തന്റെ പേരിലുള്ള ആരോപണം. പാര്‍ട്ടി നേതൃത്വത്തോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സത്യം അധികകാലം മൂടിവയ്ക്കാനാകില്ലെന്നും പ്രഫുല്‍ കൃഷ്ണന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രഫുല്‍ കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
"അനീതി വാഴും സോപാനങ്ങളിൽ അഗ്നി പടർത്തും ABVP " എന്ന് വിളിച്ചുതുടങ്ങിയതാണ്.തല പോയാലും അതങ്ങനെത്തന്നെയാണ്....
പിന്നെ റസീറ്റ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നതാണ് എന്റെ പേരിലുള്ള ആരോപണം.പാർട്ടി നേതൃത്വത്തിനോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സത്യം അധികകാലം മൂടിവെക്കാനാകില്ല. "സത്യമേവ ജയതേ "






