മൂന്നാര്‍: ദേവികുളം ആര്.ഡി.ഒ. ഓഫീസില്‍ പാര്‍ട്ടി ഫണ്ട് പിരിക്കാനെത്തിയ സി.പി.എം. പ്രവര്‍ത്തകരെ സബ്കലക്ടര്‍ പുറത്താക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകരുടെ പ്രകടനവും പ്രതിഷേധയോഗവും.
കണ്ണൂരില്‍ ഇ.കെ. നായനാര്‍ സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട പിരിവിനായി ദേവികുളം ആര്.ഡി.ഒ. ഓഫീസിലെത്തിയ സി.പി.എം. പ്രവര്‍ത്തകരെ സബ് കലക്ടര്‍ പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം ഗണ്മാന് ഓഫീസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ സി.പി.എം. ജില്ലാ കമ്മറ്റിയംഗം ആര്. ഈശ്വരന്റെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഇറക്കിവിട്ടത്. ഓഫീസ് പ്രവര്‍ത്തനസമയത്ത് പിരിവ് അനുവദിക്കേണ്ടെന്ന് സബ് കലക്ടര്‍ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി.
സി.പി.എമ്മുകാര്‍ പ്രതിഷേധിച്ചെങ്കിലും സബ് കലക്ടര്‍ അയഞ്ഞില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും ചേര്‍ന്ന്. െകെയേറ്റമൊഴിപ്പിക്കലിനെതിരെ ശക്തമായ നിലപാട് എടുത്ത ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിനെത്തുടര്‍ന്നാണ് വയനാട് സബ്കലക്ടര്‍ ആയിരുന്ന പ്രേംകുമാര്‍ മൂന്നാറിലെത്തിയത്.

Comments