പാലക്കാട്: സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയിലെ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റത്. കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ്പടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികൾ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

Comments