തിരുവനന്തപുരം: ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാരക്രിയകള്‍ ആരംഭിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കേരളത്തിലെ 25 ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തണമെന്നാണ് അന്നത്തെ ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ കൊല്ലൂര്‍ മൂകാംബികയിലും കാസര്‍ഗോഡ് കുമാരമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു പ്രത്യേക പൂജ. ദേവസ്വം ബോര്‍ഡ് ദേവസ്വം എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.എസ്.ശാന്തകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിഹാരക്രിയ.
ബാക്കിയുള്ള ക്ഷേത്രങ്ങളിലും ഉടന്‍തന്നെ പൂജകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നത്തിലാണ് ദോഷങ്ങളുണ്ടെന്ന് കണ്ടെത്തിയതും പരിഹാരത്തിനായി പ്രത്യേക പൂജകള്‍ നിര്‍ദേശിച്ചതും. എന്നാല്‍ പൂജകള്‍ നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള വിവാദങ്ങള്‍ ഉണ്ടായതും. കൊല്ലൂര്‍ മൂകാംബികയിലെ പൂജ വാക്‌ദോഷം മാറാന്‍ വേണ്ടിയായിരുന്നു. മണി, നാക്ക്, നാരായം എന്നിവ സമര്‍പ്പിച്ചായിരുന്നു രഹസ്യപൂജ നടത്തിയത്. കൊല്ലൂരില്‍ ഇനി മഹാപൂജയും കാസര്‍ഗോട്ട് രംഗപൂജയും ഇനി നടക്കാനുണ്ട്. അത് പിന്നീട് നടത്താനാണ് ഉദ്ദേശിക്കുന്നത്. കുമാരമംഗലം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രത്യേകപൂജയും കാണിക്ക സമര്‍പ്പണവും നടന്നു.
വളരെ രഹസ്യമായിട്ടാണ് പൂജകള്‍ നടക്കുന്നതെങ്കിലും ഇതിനകം ഇതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ബാക്കി ക്ഷേത്രങ്ങളിലെ പൂജകളും പിന്നാലെ നടക്കും. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് പുറകേപുറകേ വിവാദങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയിലേക്ക് നല്‍കിയിരുന്ന മില്‍മയുടെ നെയ്യുമായി ബന്ധപ്പെട്ടും വിവാദം പുകയുകയാണ്. നല്ല നെയ്യ് മറിച്ചുവിറ്റ് പകരം വിലകുറഞ്ഞ നെയ്യ് ശബരിമലയ പൂജയ്ക്കായി നല്‍കിയെന്നാണ് ഉയര്‍ന്നിരിക്കുന്ന വിവാദം.

Comments