
തിരുവനന്തപുരം: തൊഴില്‍-ദളിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. തൊഴില്‍ പീഡനത്തോടൊപ്പം ദളിത് പീഡനവും മാധ്യമസ്ഥാപനത്തില്‍ നടന്നതായി അവര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ആദ്യ മൊഴിയില്‍ നല്കിയ വിവരത്തില്‍ അവര്‍ ഉറച്ചുനിന്നതോടെ ന്യൂസ് 18 കേരളയില്‍ കാര്യങ്ങള്‍ കൂടതല്‍ പരുങ്ങലിലായി. കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന െസെബര്‍ സിറ്റി പോലീസ് അസി. കമ്മിഷണറുടെ നിര്‍ദേശാനുസരണം കഴക്കൂട്ടം സി.ഐയാണ് ഇന്നലെ വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഐ.സി.യുവിലായിരുന്ന യുവതി വാര്‍ഡിലേക്കു മാറിയശേഷമാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്.
അതിനിടെ ന്യൂസ് 18 യില്‍ ജീവനക്കാരുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. യുവജനസംഘടനകളും ചാനലിനെതിരേ രംഗെത്തത്തിയതോടെ ഓഫീസിനു മാനേജ്മെന്റ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇന്നലെ തലസ്ഥാനത്തെത്തിയ റിലയന്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതി നിരീക്ഷിച്ചുവരികെയാണ്. വാര്‍ത്ത അവതാരകാരനായ സനീഷ് ഇളയിടത്തിനെതിരേ ആത്മഹത്യാശ്രമം നടത്തിയ മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നു എന്നു വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. ചാനലിലെ ജോലിക്കിെട അകാരണമായി സനീഷ് നിരന്തരം അസഭ്യം വിളിക്കുകയും ടാര്‍ഗെറ്റ് ചെയ്തു അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
ഇതു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലേക്കു വളര്ന്നതുകൊണ്ടാണു നടപടി ആവശ്യപ്പെട്ടു പരാതി നല്‍കുന്നതെന്നും മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കുന്നുണ്ട്. രണ്ടു മാസം മുമ്പ് ലേഖിക ചാനല്‍ തലവന്‍ രാജീവ് ദേവരാജിനു നല്കിയ പരാതിയുടെ കോപ്പിയാണു പുറത്തുവന്നിരിക്കുന്നത്.
ആത്മഹത്യാ ശ്രമത്തിനുശേഷം പോലീസിനു നല്കിയ പരാതിയില്‍ സനീഷിന്റെ പേരുണ്ടായിരുന്നില്ല. വാര്‍ത്താ വിഭാഗം മേധാവിക്ക് എതിരേയാണു പെണ്‍കുട്ടി മൊഴി നല്കിയതും പോലീസ് കേസെടുത്തതും. എന്നാല്‍ ജാതി പറഞ്ഞു സനീഷ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി വീണ്ടും ഉയരുകയും ഇന്നലെ പെണ്‍കുട്ടി ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സി.ഐയ്ക്ക് മൊഴി നല്‍കുകയും ചെയ്തതോടെയാണു സനീഷിനെതിരെ പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
പി.സി.ആറിന്റെ ചുമതല ഉണ്ടായിരുന്ന തന്നെ വാര്‍ത്താ അവതാരകനായ സനീഷ് പരാതില്‍ എഴുതാന്‍ പോലും അറയ്ക്കുന്ന തരത്തില്‍ അസഭ്യം വിളിച്ചെന്നാണ് യുവതി പറയുന്നത്. ഇതേത്തുടര്‍ന്നു ചാനലിന്റെ സെന്‍ട്രല്‍ ഡെസ്ക്ക് പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലുള്ള എച്ച്.ആര്. മേധാവിക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നു. സനീഷിനെതിരേ പെണ്‍കുട്ടി മെഴി ഇന്നലെ വീണ്ടും മൊഴി നല്കിയ സാഹചര്യത്തില്‍ ഇത് പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്യും.
യുവതിയുടെ മൊഴി സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാകും തുടര്‍നടപടിയെന്നു പോലീസ് വ്യക്തമാക്കി. തൊഴില്‍ ഇടത്തെ പീഡനത്തെ തുടര്‍ന്നു വനിതാ മാധ്യമപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ചിട്ടും വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ രംഗത്ത് വരാത്തതിനെതിേര വ്യാപകവിമര്‍ശനമാണ് ഉയരുന്നത്.






