
ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിന് വേണ്ടി ബാഴ്സിലോണയിലെ ടൂറിസം നഗരത്തില്‍ കനത്ത നാശം വിതച്ച തീവ്രവാദി 18 കാരന്. സഹോദരന്റെ പാസ്പോര്‍ട്ട് അടങ്ങിയ അദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന വാന്‍ മോഷ്ടിച്ചായിരുന്നു ആക്രമണം. പരമാവധി മരണം വിതയ്ക്കുന്ന രീതിയില്‍ ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് വളച്ചും പുളച്ചും വാന്‍ ഓടിച്ചായിരുന്നു 13 പേരെ മരണത്തിലേക്കും 100 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
മൊറാക്കോ വംശജനായ മൗസാ ഔക്കാബീര് എന്ന 18 കാരനാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. അതേസമയം അക്രമി എന്ന പേരില്‍ ആദ്യം പുറത്തുവന്നത് ഇയാളുടെ സഹോദരന്റെ ദൃശ്യമായിരുന്നു. സഹോദരന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെട്ട വാനാണ് ഇയാള്‍ ഓടിച്ചു കയറ്റിയത്. തന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകാന്‍ തുടങ്ങിയതോടെ യുവാവ് തന്നെ പോലീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇയാള്‍ തന്റെ സഹോദരന്റെ എൈഡന്റിറ്റി രേഖകളുമായാണ് ആക്രമണം നടത്തിയത്. അക്രമിയുടേതെന്ന രീതിയില്‍ സഹോദരന്റെ ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതിനിടയില്‍ സഹോദരന് ഡ്രിസ് ഔക്കാബീര് എന്ന 28 കാരന് തന്നെ പോലീസില്‍ നേരിട്ടെത്തി വിവരം ധരിപ്പിച്ചു. ഇയാള്‍ തന്നെ പിന്നാലെ റിപ്പോള്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും തന്റെ ഐഡന്റിറ്റി രേഖകള്‍ സഹോദരന് മോഷ്ടിക്കുകയായിരുന്നെന്ന് വ്യക്തമാക്കി. താന്‍ റെന്റിനെടുത്ത സെക്കന്റ്ഹാന്റ് വാനാണ് അപകടത്തിന് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഈ വാനില്‍ നിന്നായിരുന്നു ഇയാളുടെ രേഖകള്‍ പോലീസ് കണ്ടെടുത്തത്. തന്റെ വാന്‍ ആക്രമണത്തിനായി ഉപയോഗിക്കപ്പെടുമെന്ന് ഇയാള്‍ കരുതിയിരുന്നതേയില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ അവിശ്വാസികളെ കൊന്നൊടുക്കുന്നതുമായി ബന്ധപ്പെട്ട് മൗസയുടെ പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമമായ കിവിയിലാണ് ഇയാള്‍ അവിശ്വാസികളെ കൊന്നൊടുക്കുന്നതുമായി ബന്ധപ്പെട്ട ഫോട്ടോ ഗ്രാഫുകള്‍ ഇട്ടത്. ഴിയുന്നത്ര പേരെ കൊന്നൊടുക്കണമെന്ന ഉദ്ദേശത്തിലാണ് ഇയാള്‍ കാര്‍ ഓടിച്ചത്. തവിട്ടു നിറമുള്ള മുടിയോട് കൂടിയ വണ്ണം കുറഞ്ഞ 25 വയസ്സ് തോന്നിക്കുന്ന യുവാവായിരുന്നു ആക്രമണകാരിയെന്നാണ് ദൃക്സാക്ഷികളില്‍ ഒരാളായ ഏഞ്ജല്‍ പറഞ്ഞത്.
വെള്ള തുന്നലുള്ള തൊപ്പി ധരിച്ച ഒരു നീല ജാക്കറ്റിട്ടി അഞ്ചോ ആറോ അടി ഉയരമുള്ള യുവാവെന്നാണ് മറ്റൊരു വിശദീകരണം. വാന്‍ കണ്ണില്‍ കണ്ടവരെയെല്ലാം പരമാവധി വധിക്കുന്ന രീതിയില്‍ വളച്ചും തിരിച്ചുമായിരുന്നു വാന്‍ ഓടിച്ചതെന്നാണ് ഒരു ടാക്സി ഡ്രൈവര്‍ പറഞ്ഞത്.






