
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു. തരുണ്‍ (26) ആണ് മരിച്ചത്. തരുണിന്റെ സഹോദരന് ദുര്‍ഗേഷിന് മര്‍ദ്ദനത്തില്‍ സാരമായി പരികേളകല്ക്കുകയും ചെയ്തു.
പിതാവ് നടത്തുന്ന കടയിലേക്കുള്ള വഴിമുടക്കി മൂന്നുപേര്‍ പരസ്യമായി മദ്യപിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കടയുടെ മുന്നില്‍ നിന്ന് മാറി നില്ക്കാന് മദ്യപസംഘത്തോട് ആവശ്യപ്പെട്ടെങ്കിലും മാറി നില്‍ക്കാതെ യുവാക്കളോട് അവര്‍ കയര്‍ക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ തരുണിനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനെ സഹോദരന് ദുര്ഗേഷിനും പരിക്കേല്‍ക്കുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയും പിന്നീട് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പോലീസ് വരാന്‍ വൈകി എന്നാരോപിച്ച് ഒരു കൂട്ടം ജനങ്ങള്‍ പോലീസ് ബസ് കല്ലെറിഞ്ഞു.
തരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോരന്റെ പരിക്ക് ഗുരുതരമെന്നാണ് വിവരം. സംഭവത്തില്‍ മംഗള്പൂരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും ഇനി രണ്ടുപേര്‍ക്കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.






