
അതിഥികള്‍ വിരന്നു വന്നപ്പോള്‍ ആട്ടിന്‍ തല കൊണ്ടുള്ള വിഭവം ചോറിനൊപ്പം ഉണ്ടാക്കിയില്ലെന്ന കാരണത്തില്‍ സൗദി പൗരന് ഭാര്യയെ മൊഴി ചൊല്ലി. ജോലിത്തിരക്കിനിടയില്‍ മറന്നുപോയെന്ന ഭാര്യയുടെ വാദമെല്ലാം ക്ഷുഭിതനായ ഭര്‍ത്താവ് തള്ളിയാണ് ബന്ധം വേര്‍പെടുത്തിയത്. ഭാര്യ കാട്ടിയത് കടുത്ത അപമാനം ആയിരുന്നെന്നും അതിഥികള്‍ക്ക് മുന്നില്‍ താന്‍ നാണം കെട്ടെന്നും പറഞ്ഞായിരുന്നു നടപടി.
കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം നടന്നത്. അതിഥികളായി ചിലര്‍ എത്തുമെന്നും അവര്‍ക്ക് വിരുന്ന് സജ്ജമാക്കണമെന്നും ഭാര്യയോട് അയാള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ ചോറും അത്യാവശ്യ വസ്തുക്കളും ഉണ്ടാക്കി. ഇതില്‍ ആട്ടിന്‍തല ഉണ്ടാക്കാന്‍ മറന്നു പോയിരുന്നു. ആഹാരം കൊണ്ടു വെച്ചപ്പോള്‍ താന്‍ പറഞ്ഞ പ്രത്യേക വിഭവം ഇല്ലെന്ന് മനസ്സിലാക്കിയ ഭര്‍ത്താവ് അടുക്കളയിലേക്ക് ദേഷ്യത്തോടെ കടന്നു ചെന്ന് മൊഴി ചൊല്ലിയതായി അലറുകയായിരുന്നു. അതിഥികള്‍ക്ക് മുന്നില്‍ വെച്ച് അവഹേളിച്ചെന്നും ലജ്ജിപ്പിച്ചെന്നും ആക്ഷേപിക്കുകയും ചെയ്തു.
സല്ക്കാരവേളയില് ഭൂരിഭാഗവും ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്ത ഭര്‍ത്താവ് ആട്ടിന്‍ തല മഹാമനസ്ക്കതയെ സൂചിപ്പിക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവം കഴിഞ്ഞ ഏതാനും മാസം കഴിഞ്ഞ് ദേഷ്യം അടങ്ങിയപ്പോള്‍ അയാള്‍ ഭാര്യയ്ക്ക് മാപ്പപേക്ഷിക്കുകയും തിരിച്ചു വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും അവര്‍ തിരിച്ചുപോയില്ല. എന്തു കൊണ്ടെന്നാല്‍ ഈ സമയം കൊണ്ട് അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.






