
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറച്ചു. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഇളവ് ബാധകം. ആരാധനാലയങ്ങള്‍ വിദ്യാര്ലയങ്ങള് എന്നിവയില്‍ നിന്നുള്ള ബാറുകളുടെ ദൂരപരിധിയാണ് സര്‍ക്കാര്‍ കുറച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അബ്കാരി നിയമം അനുസരിച്ച് ബാറുകളുടെ ദൂരപരിധി 200 മീറ്ററായി ഉയര്‍ത്തിയത്. കഴിഞ്ഞ 28 ന് ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഈ ഇളവ് ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ബാധകമെന്നും ഉത്തരവില്‍ പറയുന്നു.
ബാറുകളുടെ ദൂരപരിധി കുറയ്ക്കണമെന്ന് സര്‍ക്കാരിന് എക്സൈസില്‍ നിന്നും നിര്‍ദേശം ഉണ്ടായിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ വരുമ്പോള്‍ ദൂരപരിധി കാണിച്ച് ഇത്തരം ഫോട്ടലുകള് അടച്ചു പൂട്ടിയാല്‍ അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബാറുകള്‍ തുറക്കുന്നതെന്നാണ് എക്സൈസ് വകുപ്പ് നല്കുന്ന വിവരം. രണ്ട് എക്സൈസ് കമ്മീഷ്ണര്‍മാര്‍ ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദൂരപരിധി കുറയ്ക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.






