
പട്ന: ബിഹാറില്‍ അഞ്ഞൂറോളം പേരുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് ബിഹാര്‍ ജലവിഭവവകുപ്പ് മന്ത്രി ലാലന് സിങ്.
പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന് നശിപ്പിച്ചതാണ് വെള്ളപ്പൊക്കത്തിലേയ്ക്ക് നയിച്ചതെന്ന് ഉത്തരവാദപ്പെട്ട വകുപ്പ് മന്ത്രി തന്നെയാണ് വ്യക്തമാക്കുന്നത്. കമല ബലന് നദിയുടെ തീരങ്ങള്‍ ഇടിഞ്ഞു വീഴാന്‍ പ്രധാന കാരണം എലികളാണ്. നദിയുടെ തീരങ്ങളിലാണ് പ്രദേശവാസികള്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്നത്. ധാന്യത്തിനായി എലികള്‍ തീരങ്ങള്‍ തുരന്ന് ഇരുകരകളും അപകടാവസ്ഥയിലാക്കിയതിനാലാണ് വെള്ളം കയറിയതെന്നും മന്ത്രി അവകാശപ്പെട്ടു.
നേരത്തെ മദ്യം കുടിച്ചു തീര്‍ത്തത് എലികളാണെന്ന വാദവുമായി ബിഹാര്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വാദത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.






