
ഇടുക്കി: മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുവെന്ന് കരുതി യുവതി മൊബൈല്‍ മോര്‍ച്ചറിയില്‍ ശ്വസിച്ചു. ഇടുക്കിയിലെ വണ്ടന്മേട്ടിലാണ് സംഭവം. ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
വണ്ടന്മേട് സ്വദേശി മുനി സ്വാമിയുടെ ഭാര്യ രത്നമാണ് മരിച്ചെന്ന് തെറ്റിധരിച്ച് ഫ്രിസറിനുള്ളിലേക്ക് മാറ്റിയത്. രണ്ടു മാസത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച് ഇവര്‍ മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാല്‍ രക്ഷപെടാനിടയില്ലെന്ന് ഡോക്ടര്‍ വിധിയെഴുതുകയായിരുന്നു.
പിന്നീട് ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം ഡിസ്ചാര്‍ജ്ജു ചെയ്ത് വീട്ടില്‍ കൊണ്ടുപോകുകയായിരുന്നു. ആറുമണിക്കൂറില്‍ കൂടുതല്‍ ജിവച്ചിരിക്കില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വണ്ടന്മേട്ടിലേക്ക് കൊണ്ടു വന്നിരുന്നു.
വീട്ടിലേക്ക് എത്തിയപ്പോഴേക്കും ഇവര്‍ മരിച്ചുവെന്ന് തെറ്റിധരിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഫ്രീസറില്‍ ശരീരം അനങ്ങുന്നത്് കണ്ടതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഇവരെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.






