
വാഷിംഗ്ടണ്‍: കുടിയേറ്റക്കാരായ 8000 ഇന്ത്യാക്കാരെ നാടുകടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ നിയമം കൊണ്ട് വെല്ലുവിളിക്കാന്‍ സാങ്കേതിക രംഗത്തെ വമ്പന്മാരായ ഫേസ്ബുക്കും ഗൂഗിളും ആപ്പിളും. കുട്ടികളായിരിക്കേ യുഎസിലേക്ക് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ തൊഴില്‍ വിസയില്‍ രാജ്യത്തു തുടരാന്‍ അനുവദിക്കുന്ന നിയമം ട്രംപ് ഭരണകൂടം റദ്ദാക്കാന്‍ ഒരുങ്ങുന്നതാണ് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകുന്നത്.
ഡിഫേഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ അറൈവല്‍ എന്ന ഒബാമയുടെ നിയമം അടുത്ത മാര്‍ച്ച് അഞ്ചിന് അവസാനിക്കുന്നതോടെ റദ്ദാക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും നിയമം പിന്തുടര്ന്നാല് എട്ടുലക്ഷം കുടിയേറ്റക്കാരില്‍ പെട്ട് 8000 ഇന്ത്യന്‍ വംശജര്‍ക്കും തിരിച്ചടിയാകും. കുട്ടികളായിരിക്കെ രേഖകളില്ലാതെ തന്നെ യുഎസിലേക്ക് എത്തിയവര്‍ക്ക് തൊഴില്‍വിസയില്‍ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്നതാണ് നിയമം.
അതേസമയം കുടിയേറ്റക്കാരെ പുറത്താക്കാന്‍ കൊണ്ടുവരുന്ന തീരുമാനത്തിനെതിരേ ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. 2012 ല്‍ ഒബാമ കൊണ്ടുവന്ന നിയമം മുതലാക്കി ഇന്ത്യയില്‍ നിന്നും കുടിയേറിയത് 7881 പേരായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പുതുക്കാവുന്ന രീതിയിലുള്ള വര്‍ക്ക പെര്‍മിറ്റ് അനുദവിക്കുന്ന നിയമത്തില്‍ അപേക്ഷ സ്വീകരിക്കുന്നത് ട്രംപ് ഭരണകൂടം നിര്‍ത്തി വെച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ കുടിയേറ്റക്കാരായ ജീവനക്കാരുടെ അവകാശങ്ങള്‍ നില നിര്‍ത്താന്‍ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഫേസ്ബുക്കും ആപ്പിളും ഗൂഗിളും. നിയമം തുടരണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍ സിഇഒയും ഇന്ത്യാക്കാരനുമായ സുന്ദര്‍ പിച്ചൈ രംഗത്തുണ്ട്. കൂട്ടത്തില്‍ ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗും ആപ്പിളിന്റെ ടിം കുക്കുമുണ്ട്. ഇവര്‍ക്ക പുറമേ നിയമം തുടരണമെന്ന മൈക്രോസോഫ്റ്റ് തലവന്‍ ബ്രാഡ് സ്മിത്തും ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രംപിന്റെ തീരുമാനത്തെ എതിര്‍ക്കുന്നവരില്‍ മകള്‍ ഇവാന്‍ക ട്രംപും മരുമകന് ജറീഡ് കുഷ്നറും ചില റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പോലുമുണ്ട്. 2012 ല്‍ ബാരക് ഒബാമ കൊണ്ടുവന്ന നിയമത്തിന് കീഴില്‍ 787,000 പേര്‍ക്കാണ് യുഎസ് തൊഴില്‍ വിസ കിട്ടിയത്. മെക്സിക്കോ, പെറു, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. അതേസമയം മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ പാര്‍ക്കുന്ന 14,000 ഇന്ത്യാക്കാരുമുണ്ട്. അമേരിക്ക പുറത്തു വിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 19 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ട്.






