
ന്യൂഡല്‍ഹി : രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ അച്ചടിക്കാന്‍ കടലാസ് വാങ്ങിയ വകയില്‍ നഷ്ടമായ തുക തിരികെ ആവശ്യപ്പെട്ട് പ്രസ്സുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. കടലാസ് വാങ്ങിയ വകയില്‍ ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്സുകളുടെ ഈ നീക്കം.
നിലവിലെ നഷ്ടം നികത്തപ്പെടണമെങ്കില്‍ 577 കോടി രൂപ എങ്കിലും ലഭിക്കണമെന്നാണ് പ്രസ്സുകളുടെ വാദം. അച്ചടിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നതിന് മുന്‍പായിരുന്നു ഒരു മുന്നറിയിപ്പും നല്‍കാതെ നോട്ടുകള്‍ പിന്‍വലിക്കുന്നത്. സര്‍ക്കാര്‍ പ്രസുകളില്‍ നോട്ട് അച്ചടിക്കാറില്ലാത്തതും ഇത്തരത്തിലൊരു നീക്കത്തിന് ആക്കം കൂട്ടി.
നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രസ്സുകളാണ് നിലവില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കള്ളപ്പണം പിടിച്ചെടുക്കുക, കള്ളനോട്ടുകള്‍ പിടികൂടുക എന്നീ ലക്ഷ്യങ്ങളോടെയാണ് നോട്ട് പിന്‍വലിക്കല്‍ പോലെയുള്ള സാഹസത്തിന് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നത്. എന്നാല്‍, ഈ കണക്കുകൂട്ടലുകളെല്ലാം പാളുടയായിരുന്നു.






