ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി നിര്‍മ്മലാ സീതാരാമന് ചുമതലയേറ്റു. സ്ഥാനാരോഹണത്തിന് പ്രതിരോധത്തിന്റെ ചുമതലയുണ്ടായിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയില് നിന്നാണ് നിര്‍മ്മലാ സീതാരാമന് സ്ഥാനം ഏറ്റെടുത്തത്. പ്രത്യേക പൂജാ ചടങ്ങുകളോടെയാണ് നിര്‍മ്മല സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയുടെ പ്രതിരോധമന്ത്രി സ്ഥാനം അരുണ്‍ ജയ്റ്റ്ലിയില് നിന്ന് പൂജാരിമാര്‍ നിര്‍മ്മലാ സീതാറാമിന് കൈമാറി.
സ്ഥാനാരോഹണത്തിന് മുന്‍പും ശേഷവും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. മന്ത്രിയുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നത് വരെ പൂജാരിമാര്‍ പ്രതിരോധ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജ്യത്തെ രണ്ടാം സ്ഥാനത്ത് എത്തിയ വനിതയും നിര്‍മ്മലാ സീതാരാമനാണ്.

ഇതോടെ രാജ്യത്തെ സുപ്രധാനമായ രണ്ട് വകുപ്പുകള്‍ വളയിട്ട കൈകളിലാണ് മോദി ഏല്‍പ്പിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് മറ്റൊരു വകുപ്പ്. സുഷമാ സ്വരാജാണ് വിദേശകാര്യം കൈകാര്യം ചെയ്യുന്നത്.
സായുധ സേനക്കാണ് താന്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. മന്ത്രിസഭാ പുന:സംഘടന നടന്നപ്പോള്‍ വാണിജ്യ, വ്യവസായ മന്ത്രിയായിരുന്ന നിര്‍മലാ സീതാരാമനെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ വകുപ്പ് അവരെ ഏല്പിക്കുകയായിരുന്നു.

Comments