
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനു അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. െഹെക്കോടതി അടക്കം നാലാംതവണയും ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പുറത്തിറങ്ങാമെന്ന ദിലീപിന്റെ മോഹം അസ്തമിക്കുന്നു. ദിലീപിനു സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ഹര്‍ജി തള്ളിയത്. കൂട്ടബലാത്സംഗക്കുറ്റവും ദിലീപിനെതിരേ ചുമത്തിയിട്ടുണ്ടെന്നു പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.
നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന് ക്വട്ടേഷന്‍ നല്കിയ ദിലീപ് മാനഭംഗം നടത്താനുള്ള നിര്‍ദേശം നല്‍കിയെന്നും സുനിലിനെതിരേ ചുമത്തിയ ബലാത്സംഗക്കുറ്റം ദിലീപിനെതിരേയും ചാര്‍ത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിനെതിരേ ഉള്ളതായി പ്രോസിക്യൂഷന് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ളയാണു ദിലീപിനുവേണ്ടി ജാമ്യഹര്‍ജി തയാറാക്കി സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ നടന് നേരിട്ട് പങ്കില്ലെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് നടന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടെന്നാണു പോലീസ് ചുമത്തിയ കുറ്റമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ദിലീപ് മാനഭംഗം നടത്തിയതിനോ പ്രേരിപ്പിച്ചതിനോ തെളിവുകളില്ലെന്നും ദിലീപ് ജയിലിലായിട്ട് രണ്ടുമാസം പിന്നിട്ടുകഴിഞ്ഞുവെന്നും ജാമ്യം ലഭിക്കാന്‍ ഇക്കാരണങ്ങള്‍ മതിയെന്നും പ്രതിഭാഗം വാദിച്ചു.
ഈ വാദം ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന് ദിലീപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാട്ടി. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചശേഷം ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ദിലീപ് അനുകൂല പ്രസ്താവനകളും താരത്തിന്റെ സ്വാധീനശക്തിയുടെ തെളിവാണെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി 12.30 വരെ ദിലീപിന്റെ ഫോണില്‍നിന്നു നിരവധി കോളുകള്‍ വിളിച്ചതായും ഇതിനു കേസുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു.
കൊച്ചിയില്‍ താമസിക്കുന്ന യുവനടിയുടെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്കും വിളിച്ചതും കേസില്‍ നിര്‍ണായകമാണെന്നു പ്രോസിക്യൂഷന് ബോധിപ്പിച്ചു. എന്നാല്‍ ഫോണില്‍ വിളിച്ചത് സംഭവത്തെക്കുറിച്ച് നടത്തുന്ന സ്വാഭാവിക അന്വേഷണം മാത്രമായിട്ട് കാണണമെന്നും അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും പ്രതിഭാഗം വാദിച്ചു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് €ാസ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണു ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്.






