പത്തനംതിട്ട: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെ ബിജെപിയ്ക്ക് ഭരണനഷ്ടം. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിലാണ് ബിജെപിക്ക് തിരിച്ചടി കിട്ടിയത്. സിപിഐഎമ്മിലെ രണ്ടംഗങ്ങളാണ് അവിശ്വാസത്തെ പിന്തുണച്ചത്. അവിശ്വാസപ്രമേയം പാസായതോടെ ബിജെപിയിലെ വി വി പ്രസാദിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും.
14 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ ബിജെപിക്കും യുഡിഎഫിനും ആറ് സീറ്റുകള്‍ വീതമാണു ഉളത്. രണ്ട് സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്. ഒരു മാസത്തിനകമായിരിക്കും പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. നേരത്തേ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് അധികാരം ലഭിച്ചിരുന്നത്.
വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് അവിശ്വാസത്തെ പിന്തുണച്ചതെന്ന് എല്‍ഡിഎഫ് അംഗം ഷീജമോള്‍ പ്രതികരിച്ചു. യുഡിഎഫ് എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണ് നീക്കത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

Comments