കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് അടിച്ച് തകർക്കുന്നതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്ന 49കാരൻ മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ ആണ് മരിച്ചത്. സംഭവം ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു.
ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർക്കുന്നതിനിടെയാണ് പ്രവീണിന്റെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റത്. തുടർന്ന് രക്തസ്രാവമുണ്ടായ ഇയാൾ കുളിമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
കുറച്ച് സമയമായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭാര്യ സഹോദരനെ വിളിച്ചുവരുത്തുകയും പിന്നീട് ഏലൂർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി വാതിൽ തുറന്ന് പ്രവീണിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ 3.30ഓടെ മരണം സംഭവിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷിംനയാണ് ഭാര്യ. മക്കൾ: ആൻഡ്രിയ, അജോയ്.

Comments