
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സാംബ, പൂഞ്ച് മേഖലകളിലെ സൈനിക പോസ്റ്റിനു നേരെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു സൈനികര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ടു ബിഎസ്എഫ് ജവാന്മാര്ക്കും, അഞ്ചു സാധാരണക്കാര്‍ക്കുമാണ് പരിക്കേറ്റത്.
രാംഗഡ്, അര്‍നിയ, ആര്‍എസ് പുര തുടങ്ങിയ സെക്ടറുകള്‍ക്കു നേരെയാണ് പാക് ആക്രമണം. ദിവസങ്ങളായി ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ്. പാക് പ്രകോപനത്തിനു പിന്നാലെ സൈന്യം തിരിച്ചടിച്ചതായി ശെസനിക വക്താവ് വ്യക്തമാക്കി. പാക് പ്രകോപനത്തെ തുടര്‍ന്ന് നിരവധി പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.






