
വിവാദങ്ങളും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭീഷണിയും ഒന്നും രാമനുണ്ണിയെ തൊടാനാവാതെ തോറ്റു നില്ക്കുന്ന കാഴ്ചയാണ് രാമലീല റിലീസ് ആദ്യ ദിവസമായ ഇന്ന് എല്ലാ തീയറ്ററുകളിലും കാണാനാവുന്നത്. 191 തീയറ്ററുകളിലാണ് രാമലീല എത്തിയിരിക്കുന്നത്. എല്ലായിടത്തും വന്‍ തിരക്കാണ്. ഹൗസ്ഫുള് ആയാണ് മിക്ക തീയറ്ററുകളും പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്. ദിലീപിനനുകൂല തരംഗം ഉയരുന്നതിന്റെ വലിയ ഉദാഹരണമായി രാമലീല റിലീസ് ആഘോഷങ്ങള്‍ കരുതപ്പെടുന്നു. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ഇന്ന് റിലീസായി. ബോക്സോഫീസില്‍ ഇവരില്‍ ആര് വിജയിക്കും എന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രധാനമാണ്.







Comments