
കൊച്ചി: കൊച്ചിയില്‍ ഇന്നു ലോകകപ്പിലെ ഡി ഗ്രൂപ്പ് മത്സരങ്ങള്‍ക്കു തുടക്കമാകും. െവെകീട്ട് അഞ്ചിന് കൊച്ചിക്കായലില്‍ അസ്തമയ സൂര്യന്റെ ചുവപ്പ് രശ്മികള്‍ വീഴുമ്പോള്‍ എട്ടു കിലോമീറ്റര്‍ അകലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ആവേശം ഉച്ചസ്ഥായിലെത്തും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ സ്പെയിനിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കൊപ്പം ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന െനെജര്‍ ഉത്തരകൊറിയയുമായി ഏറ്റുമുട്ടും.
െവെകിട്ട് അഞ്ചു മുതലാണ് ലോകകപ്പിന്റെ തന്നെ ഏറ്റവും ആവേശപ്പോരാട്ടമായ ബ്രസീല്‍-സ്പെയിന് മത്സരം. ഇതുവരെ ടെലിവിഷന്‍ സെറ്റുകളിലൂടെ മാത്രം കണ്ടുശീലിച്ച സാംബാ താളവും കാളക്കൂറ്റന്റെ കരുത്തുള്ള സ്പാനിഷ് ചുവടുകളും ഇന്ന് കൊച്ചിയുടെ കണ്മുന്നില് വിരിയും. ഇമചിമ്മാതെ കാണാം.
ഡി ഗ്രൂപ്പ് മത്സരങ്ങളും ഒന്നു വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളുമാണ് കൊച്ചിയില്‍ നടക്കുന്നത്. ഇന്നത്തെ പോരാട്ടങ്ങള്‍ക്കു ശേഷം 10-നാണ് ഇവിടെ അടുത്ത മത്സരങ്ങള്‍. അന്ന് കൊച്ചയിലേക്ക് എത്തുന്നത് നിലവിലെ സീനിയര്‍ ലോകകപ്പ് ജേതാക്കളായ ജര്‍മനിയുടെ കൗമാരതാരങ്ങളാണ്.
ഏഷ്യയിലെ വന്‍ശക്തികളായ, അലി ദേയിയുടെ പിന്മുറക്കാരായ ഇറാനാണ് ജര്‍മനിയുടെ എതിരാളികള്‍. അന്ന് ബ്രസീല്‍ ഉത്തര കൊറിയയെ നേരിടും. 13-ന് ജര്‍മനി ഗ്വിനിയയെ നേരിടുമ്പോള്‍ െനെജറും ബ്രസീലും തമ്മിലാണ് രണ്ടാം മത്സരം. ഒക്ടോബര്‍ 18-നാണ് കൊച്ചിയിലെ പ്രീക്വാര്‍ട്ടര്‍ മത്സരം. ഡി ഗ്രൂപ്പ് ജേതാക്കളും ഗ്രൂപ്പ് ബി/ഇ/എഫ്. മൂന്നാം സ്ഥാനക്കാരും തമ്മിലാണ് പോരാട്ടം. കടലാസിലെ കണക്കുകള്‍ ശരിയായാല്‍ ഫ്രാന്‍സിന്റെ കളിയും അന്ന് കൊച്ചിയില്‍ കാണാം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലൂടെ കൊച്ചിയുടെ കളിയാവേശം ലോകം മുഴുവന്‍ അറിഞ്ഞതാണ്. ഇപ്പോള്‍ ലോകകപ്പ് എത്തിയതോടെ കൊച്ചിയുടെയും കേരളത്തിന്റെയും ഫുട്ബോള്‍ പാരമ്പര്യത്തിന് ഫിഫയുടെ അംഗീകാരവും ലഭിച്ചിരിക്കുന്നു. ഇനിയുള്ള ഒരു മാസം കൊച്ചിക്ക് ഫുട്ബോള്‍ രാവുകളാണ്. ലോക ഫുട്ബോളിലെ തന്നെ രണ്ടു വന്‍ശക്തികളായ ബ്രസീലിന്റെയും സ്പെയിന്റെയും വരും തലമുറയുടെ കളി കാണാനുള്ള ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍.
ബ്രസീല്‍ * സ്പെയിന്
ഇതു 16-ാം തവണയാണ് ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് കളിക്കുന്നത്. സ്പെയിനാകട്ടെ എട്ടാം തവണയും. മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള കാനറികള്‍ക്ക് കഴിഞ്ഞ 14 വര്‍ഷമായി കൗമാരകിരീടം കിട്ടാക്കനിയാണ്. ആ ദുര്യോഗത്തിന് അറുതി വരുത്താനുറച്ച് എത്തിയ മഞ്ഞപ്പടയ്ക്ക് കൊച്ചിയില്‍ വിജയത്തോടെ തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷ.
1995, 2005 ടൂര്‍ണമെന്റുകളില്‍ റണ്ണറാപ്പായപ്പോള് കഴിഞ്ഞ രണ്ട് തവണയും ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാന്‍ ബ്രസീലിനായിട്ടില്ല. അണ്ടര്‍ 17 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായി ഇന്ത്യയിലെത്തിയ ടീമിന് ഇക്കുറി കിരീടം വീണ്ടെടുക്കാനാകുമെന്ന് കോച്ച് കാര്‍ലോസ് അമദിയു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കോപ്പയില്‍ പരാജയമറിയാതെയായിരുന്നു ബ്രസീലിന്റെ കിരീടനേട്ടം. ഫൈനലില്‍ ചിലിയെ തകര്‍ത്തത് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്. കളിച്ച ഒമ്പത് കളികളില്‍ ഏഴു ജയം, രണ്ടു സമനില. അടിച്ച ഗോളുകള്‍ 24 എണ്ണം. വഴങ്ങിയതാകട്ടെ വെറും മൂന്ന്. എന്നാല്‍ ഈ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ ലോകകപ്പ് ടീമില്‍ ഇല്ലെന്നത് ബ്രസീലിന് തിരിച്ചടിയാണ്. ഏഴു ഗോളുകളുമായി കോപ്പയില്‍ വിനീഷ്യസായിരുന്നു ടോപ് സ്കോറര്‍. ലോകകപ്പിന് താരത്തെ അയയ്ക്കാന്‍ ബ്രസീലിയന്‍ €ബ് ഫ്ളെമംഗോ വിസമ്മതിച്ചതാണ് റയാല്‍ മാഡ്രിഡുമായി കരാറിലെത്തിയ വിനീഷ്യസിന്റെ പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് തിരിച്ചടിയായത്. വിനീഷ്യസിന്റെ അഭാവത്തില്‍ പൗളീഞ്ഞോയാകും ബ്രസീലിന്റെ തുറുപ്പ് ചീട്ട്. വിങ്ങറായും സെന്റര്‍ ഫോര്‍വേഡായും കളിക്കുന്ന പൗളീഞ്ഞോ ഗോളടിക്കുന്നതിലും വഴിയൊരുക്കത്തിലും വിദഗ്ധനാണ്.
പൗളീഞ്ഞോയെക്കൂടാതെ അലന് സോസ, ലുകാസ് ഒളിവേര, മിഡ്ഫീല്‍ഡ് ജനറല്‍ ഗുസ്താവോ ഹെന്റിക്, ലിങ്കണ് എന്നിവരും ടീമിലെ പ്രധാനികളാണ്. കഴിഞ്ഞാഴ്ച ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നടന്ന പരിശീലന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ബെന്നറാണ് വിനീഷ്യസിന്റെ അഭാവത്തില്‍ ടീമിന്റെ മുഖ്യ സ്ട്രൈക്കറാകുക. മറുവശത്ത് സ്പെയിനും നിസാരക്കാരല്ല. അണ്ടര്‍ 17 യൂറോ കിരീടം നേടിയാണ് സ്പാനിഷ് യുവതാരങ്ങളുടെ വരവ്. അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നു തവണ ഫൈനല്‍ കളിച്ചിട്ടും ഇതുവരെ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. 2009നുശേഷം ആദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന സ്പെയിന് 1991ലും 2003ലും 2007ലുമാണ് ഫൈനലില്‍ കളിച്ചത്.
ഇത്തവണ ബാഴ്സ, റയാല്‍ അക്കാദമിയിലെ താരങ്ങളാണ് ടീമിലെ ഭൂരിഭാഗവും. കഴിഞ്ഞ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയ സാന്ദ്രോ ഒറിയാനോയുടെ അഭാവമാണ് ടീമിന് തിരിച്ചടി. ബാഴ്സലോണ ബി ടീമിന്റെ ആബേല്‍ റൂയിസിനെപ്പോലുള്ള താരങ്ങളുടെ സാന്നിദ്ധ്യം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. കഴിഞ്ഞ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോള്‍ നേടിയ റൂയിസ് മിന്നിയാല്‍ ബ്രസീലിയന്‍ പ്രതിരോധം വിയര്‍ക്കും. അണ്ടര്‍ 17 ടീമിനായി 23 കളികളില്‍ നിന്ന് 19 ഗോളുകളാണ് ബാഴ്സലോണ ബി ടീമിന്റെ താരമായ റൂയിസ് ഇതുവരെ നേടിയത്. ഫെറാന്‍ ടോറസ്, സെസാര്‍ ഗെലാബര്‍ട്ട്, സെര്‍ജിയോ ഗോമസ്, അന്റോണിയോ ബ്ലാന്‍കോ, ആല്‍വാരോ ഗാര്‍ഷ്യ തുടങ്ങിയവരാണ് ശ്രദ്ധേയ താരങ്ങള്‍.മികച്ച മധ്യ-മുന്നേറ്റ നിയുണ്ടെങ്കിലും പ്രതിരോധത്തില്‍ പിഴവുകളാണ് ടീമിനെ വലയ്ക്കുന്നത്.
രണ്ട് സൂപ്പര്‍ ടീമുകള്‍ ജയത്തോടെ തുടങ്ങാന്‍ കൈയ്മെയ് മറന്നു പൊരുതുമെന്ന് ഉറപ്പായതോടെ കൊച്ചിയിലെ ഗാലറി ആവേശക്കടലാകും തീര്‍ച്ച...ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന എ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ യു.എസ്.എ. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഫിഫ ലോകകപ്പില്‍ ഇന്ത്യയുടെ അരങ്ങേറ്റമായിരുന്നു അത്്. സാര്‍ജന്റ്, ഡുര്കിന് ക്രിസ് , കാര്‍ലെറ്റണ്‍ എന്നിവരാണ് ഇന്ത്യന്‍ ഗോള്‍ പോസ്റ്റില്‍ പന്തെത്തിച്ചത്. മലയാളി താരം കെ. രാഹുല്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചു.




