
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പരിശീലന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. 20 നാരംഭിക്കുന്ന കെ.സി.എല്‍. സീസണ്‍ 3-നായി ടീം അവസാനഘട്ട ഒരുക്കത്തിലാണ്.
സാലി സാംസണ്‍ നായകനായ ടീമിന്റെ ഉപനായകന്‍ ബേസില്‍ തമ്പിയാണ്. കോച്ച് റൈഫി വിന്‍സെന്റ് ഗോമസിന്റെ നേതൃത്വത്തിലാണ് ടീമിന്റെ ഒരുക്കങ്ങള്‍. കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തിന്റെ ആത്മവിശ്വാസം ക്യാമ്പില്‍ പ്രകടമാണ്. ഇത്തവണയും കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. താരങ്ങളുടെ ശാരീരികക്ഷമത, മത്സര ക്ഷമത, ടീം കോമ്പിനേഷന്‍, മറ്റു തയാറെടുപ്പുകള്‍ എന്നിവയ്‌ക്കാണു പ്രധാനമായും ശ്രദ്ധ നല്‍കുന്നത്. പുതിയ സീസണില്‍ ടീമിനെ കൂടുതല്‍ ശക്‌തമാക്കുന്നതിന് പരിചയസമ്പന്നരെ കൂടാതെ യുവതാരങ്ങളെയും ഉള്‍പ്പെടുത്തി.
പരിശീലന മത്സരങ്ങള്‍, നെറ്റ് സെഷനുകള്‍, ഫിറ്റ്‌നസ് പരിശീലനം എന്നിവയിലൂടെ താരങ്ങളെ മത്സരത്തിന് പൂര്‍ണമായും സജ്‌ജരാക്കുകയാണ് ലക്ഷ്യം. ക്യാമ്പ് ടീമിന് ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിച്ച് മികച്ച ടീം കോമ്പിനേഷന്‍ രൂപപ്പെടുത്തുന്നതിനുള്ള നിര്‍ണായക ഘട്ടമാണെന്ന് ടീം മാനേജ്‌മെന്റ്. ''കിരീടം നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഓരോ താരവും മികച്ച രീതിയില്‍ തയ്യാറെടുക്കുകയാണ്. ടീമിന്റെ ആത്മവിശ്വാസവും ഐക്യവും ശക്‌തമാണ്.






Comments