
ഗുവാഹത്തി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ അതേ തന്ത്രം ഇത്തവണ എതിരാളികളായ ഓസ്ട്രേലിയ അടിച്ചുമാറ്റി. അടിച്ചുമാറ്റിയ തന്ത്രം ഉപയോഗിച്ച് തന്ത്രശാലിയായ ധോണിക്ക് തന്നെ പണി കൊടുക്കുകയും ചെയ്തു.
ഇനി തന്ത്രത്തിലേയ്ക്ക് വരാം. ധോണിയുടെ സ്റ്റംമ്പിങ്ങ് തന്ത്രമാണ് ഓസീസ് അതിമനോഹരമായി ഗുവാഹത്തി മത്സരത്തില്‍ പുറത്തെടുത്തത്. ധോണിയുടെ മാസ്റ്റര്‍പീസ് ആണ് സ്റ്റംമ്പിങ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിങ് എന്ന റെക്കോര്‍ഡും ധോണിയുടെ പേരിലാണ്. കളിച്ച 80 ട്വന്റി20 യില്‍ ആദ്യമായാണ് ധോണി സ്റ്റംമ്പിങ്ങിലൂടെ പുറത്താകുന്നത്.
ഒസീസ് വിക്കറ്റ് കീപ്പര്‍ ടീം പെയ്ന് ആണ് ധോണിയെ ആദ്യമായി സ്റ്റംമ്പ് ചെയ്ത് പുറത്താക്കിയത്. 13 റണ്‍സ് എടുത്ത് നില്‍ക്കവെ ആദം സാംബയുടെ പന്തില്‍ ഷോട്ട് അടിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ ധോണിയെ സ്റ്റംമ്പ് ചെയ്യുകയായിരുന്നു. ധോണി കീപ്പറായിരിക്കെ എതിരാളിക്ക് ഒരു സെക്കന്‍ഡ് പോലും നല്‍കാതെ കഥ കഴിച്ചിരിക്കും. ധോണിയുടെ അതേ തന്ത്രം തന്നെ ധോണിക്കെതിരെ ഓസീസ് പുറത്തെടുക്കുകയായിരുന്നു. 306 ഏകദിനങ്ങള്‍ കളിച്ച ധോണി ഒരു പ്രാവശ്യം മാത്രമാണ് സ്റ്റംമ്പിങ്ങിലൂടെ പുറത്തായത്. സ






