തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ട് ട്രിവാന്‍ഡ്രം റോയല്‍സ്. കഴിഞ്ഞ സീസണിലെ പിഴവുകളില്‍നിന്നു പഠിച്ച് കൃത്യമായ തയാറെടുപ്പുകളോടെയാണു റോയല്‍സ് കളിക്കാനിറങ്ങുക.
കൃഷ്‌ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. ഒരു സെഞ്ചുറിയടക്കം 479 റണ്ണെടുത്ത കൃഷ്‌ണപ്രസാദായിരുന്നു കഴിഞ്ഞ സീസണില്‍ ലീഗിലെ ടോപ് സ്‌കോററായി. മറ്റു താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ സ്‌ഥിരത പുലര്‍ത്താന്‍ കഴിയാതെ പോയതാണു ടീമിന്റെ കുതിപ്പിന് തടയിട്ടത്. താര ലേലത്തിലൂടെ വെടിക്കെട്ട് ബാറ്റര്‍ വിഷ്‌ണു വിനോദിനെ ടീമിലെത്തിച്ചതോടെ ബാറ്റിങ് നിരയുടെ ചിത്രം മാറി. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ വിഷ്‌ണു വിനോദ് വിജയ് ഹസാരെ ട്രോഫിയിലടക്കം കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചു. കഴിഞ്ഞ രണ്ട് സീസണിലും ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരങ്ങളിലൊരാള്‍ കൂടിയായ വിഷ്‌ണുവിന്റെ സാന്നിധ്യം ബാറ്റിങ് നിരയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
മധ്യനിരയില്‍ ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറുമാണ്. എന്‍.എസ്.കെ ട്രോഫിയില്‍ 36 പന്തുകളില്‍ 87 റണ്ണെടുത്ത സുധീഷ് മോഹനും റോയല്‍സ് നിരയിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ഉജ്വല്‍ കൃഷ്‌ണയും ഭരത് സൂര്യയും കൂടി ചേരുമ്പോള്‍ ആഴവും വൈവിധ്യവുമുള്ളൊരു ബാറ്റിങ് നിരയാണു കളത്തിലെത്തുക. സീനിയര്‍ താരങ്ങളായ സി.വി. വിനോദ് കുമാറിനെയും മുന്‍ കേരള നായകന്‍ സിജോമോന്‍ ജോസഫിനെയും ടീമിലെത്തിച്ചതു മുതല്‍ക്കൂട്ടാകും. എം. നിഖില്‍, അഭിഷേക് പി. നായര്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരായി ഒപ്പമുണ്ട്. എന്‍.എസ്.കെ ട്രോഫിയില്‍ ഓള്‍റൗണ്ട് പ്രകടനങ്ങളിലൂടെ നിഖില്‍ തിളങ്ങി. ബേസില്‍ എന്‍.പിയും രാഹുല്‍ ചന്ദ്രനും നേതൃത്വം നല്‍കുന്ന പേസ് ബൗളിങ് നിരയില്‍ വിനോദ് കുമാറും ശ്രീഹരി നായരും കൂടിയുണ്ട്. വി. അജിത്തും സിജോമോന്‍ ജോസഫും കൂടി ചേരുമ്പോള്‍ ് റോയല്‍സിനെതിരേ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടും. അഭിഷേക് മോഹനാണ് ടീം കോച്ച്. അസിസ്‌റ്റന്റ് കോച്ചുമാരായി മദന്‍ മോഹന്‍, അതുല്‍ ഡയമണ്ട് എന്നിവര്‍ ഒപ്പമുണ്ട്. വരുണ്‍ എസ്. എസ്. (ഫിസിയോ), അഖില്‍ ചിന്തു (സ്‌ട്രെങ്‌ത് __ കണ്ടീഷനിങ് കോച്ച്), സൂരജ് നായര്‍ (ടീം മാനേജര്‍) എന്നിവരാണ് സപ്പോര്‍ട്ട് സ്‌റ്റാഫ്. ജോസ് പട്ടാറ, എസ്. പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, റിയാസ് ആദം, ഷിബു മാത്തായി, ടോം ജോസഫ്, സലീല്‍ ഗുപ്‌ത എന്നിവരാണ് ടീമിന്റെ ഉടമകള്‍.
ടീം: കൃഷ്‌ണപ്രസാദ് (നായകന്‍), സിജോമോന്‍ ജോസഫ്, വിഷ്‌ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അജിത്ത് വാസുദേവന്‍, അഭിഷേക് പി. നായര്‍, വിനോദ് കുമാര്‍ സി.വി., അക്ഷയ് മനോഹര്‍, നിഖില്‍ എം., ബേസില്‍ എന്‍.പി., രാഹുല്‍ ചന്ദ്രന്‍, ശ്രീഹരി നായര്‍, അജീഷ് കെ., ഭരത് സൂര്യ, സുധീഷ് മോഹന്‍, ഉജ്വല്‍ കൃഷ്‌ണ.

Comments