കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫ്രാസ് ഖാനെ ഉള്‍പ്പെടുത്തി. പരുക്കേറ്റു പുറത്തായ സായ് സുദര്‍ശനു പകരമാണു സര്‍ഫ്രാസിനെ ഉള്‍പ്പെടുത്തിയത്. മധ്യനിര ബാറ്ററായ 2024 ലാണ് ഇന്ത്യക്കായി അവസാനം ടെസ്‌റ്റില്‍ കളിച്ചത്.
ഇതുവരെ ആറ് ടെസ്‌റ്റുകളിലായി 371 റണ്ണെടുത്തു. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും സ്വന്തമാണ്. ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയ (2024-25) ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിലും കളിക്കാനായില്ല. പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഇടവും ലഭിച്ചില്ല. 2025 ലെ രഞ്‌ജി സീസണില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമനായി. ഏഴ് മത്സരങ്ങളിലായി 53.62 ശരാശരിയില്‍ 429 റണ്ണെടുത്തു. ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന് പരുക്ക് തുടര്‍ക്കഥയാണ്.
സായ് സുദര്‍ശനെ കൂടാതെ ജസ്‌പ്രീത് ബുംറയും വാഷിങ്‌ടണ്‍ സുന്ദറും കളിക്കുന്നില്ല. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരേ നടന്ന സന്നാഹ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ കളിക്കാതിരുന്ന നായകന്‍ ശുഭ്‌മന്‍ ഗില്ലിന്റെ കായിക ക്ഷമതയിലും ആശങ്കയുണ്ട്. മുന്‍കരുതല്ലെന്ന നിലയിലാണു ഗില്‍ കളിക്കാതിരുന്നതെന്ന് സ്‌പിന്‍ ബൗളിങ് കോച്ച് സായ്രജ് ബഹുതുലെ വ്യക്‌തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത ഗില്‍ 54 പന്തില്‍ 44 റണ്ണെടുത്തു.

Comments