ലിസ്‌ബണ്‍: പോര്‍ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ജീവിത പങ്കാളിയും മോഡലുമായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ആശയക്കുഴപ്പത്തിലായത് ആരാധകര്‍.
താരത്തിന്റെ ജന്മനാടായ മെദീരയിലെ ഫിന്‍ചാല്‍ പള്ളിയില്‍ എട്ടിന് വിവാഹിതരാകുമെന്നായിരുന്നു കിംവദന്തി. ക്രിസ്‌റ്റ്യാനോ വിവാഹക്കാര്യം നിഷേധിച്ചിരുന്നു. പക്ഷേ അന്നേ ദിവസം കത്തീഡ്രലില്‍ നടന്ന മറ്റൊരു വിവാഹത്തിലേക്ക് ആരാധകര്‍ ഇരച്ചെത്തി. ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ആയിരങ്ങളാണു തടിച്ചുകൂടിയത്. ഒരു ആഡംബര കാറില്‍ വധു പള്ളിയിലേക്ക് എത്തിയതോടെ ആവേശം അണപൊട്ടി.
ആരാധകര്‍ മൊബൈല്‍ ഫോണുകള്‍ ഉയര്‍ത്തിപ്പിടിച്ച് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പേര് വിളിച്ചുപറഞ്ഞ് കാറിന് ചുറ്റും കൂടി. ജനക്കൂട്ടത്തെ കണ്ട് അമ്പരന്ന വധു ഫാത്തിമ നിക്കോളാണ് താനെന്നും ഫാബിയോ റാമോസുമായുള്ള തന്റെ വിവാഹമാണു നടക്കുന്നതെന്നും ഉറക്കെ വിളിച്ചുപറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്‌ഥരെത്തി ആരാധകരെ മാറ്റിയ ശേഷമാണ് വധുവിന് കത്തീഡ്രലിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയുമായി പ്രതികരിച്ചു.
ലോകകപ്പിനു പിന്നാലെയാണ് സൂപ്പര്‍ താരം വിവാഹിതനാകുന്നെന്ന അഭ്യൂഹമുണ്ടായത്. 2016 ല്‍ സ്‌പെയിനിലെ മാഡ്രിഡിലുള്ള ഒരു ഫാഷന്‍ സ്‌റ്റോറില്‍ വച്ചാണ് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും കണ്ടുമുട്ടിയതും പ്രണയത്തിലായതും. 2017 ലാണ് പ്രണയം വെളിപ്പെടുത്തിയത്.

Comments