മയാമി: ലീഗ് കപ്പ് ഫുട്‌ബോളില്‍ ഇന്റര്‍ മയാമിക്കു വേണ്ടിയടിച്ച ഗോള്‍ ലയണല്‍ മെസിക്ക് സമര്‍പ്പിച്ച് അര്‍ജന്റീനയിലെ സഹതാരം റോഡ്രിഗോ ഡി പോള്‍.
ഇന്റര്‍ മയാമിയുടെ തട്ടകമായ എന്‍യു സ്‌റ്റേഡിയത്തില്‍ മോണ്ടെറിക്കെതിരേ നടന്ന മത്സരത്തില്‍ ഗോളടിച്ച ഡി പോള്‍ തന്റെ ജഴ്‌സിയൂരി അതിനടിയില്‍ ധരിച്ച മെസിയുടെ പത്താം നമ്പര്‍ ജഴ്‌സി ആരാധകരെ കാണിക്കുകയായിരുന്നു. മെസിയുടെ പിതാവ് ഹോര്‍ഹെയുടെ നിര്യാണത്തില്‍ അര്‍ജന്റീനാ താരത്തിനും കുടുംബത്തിനും ഡി പോള്‍ നല്‍കിയ ആദരവായിരുന്നു അത്‌്. 31-ാം മിനിറ്റിലായിരുന്നു ഡി പോളിന്റെ ഗോള്‍. പെനാല്‍റ്റി ബോക്‌സിന് പുറത്ത്‌നിന്ന് പന്ത് കൈവശപ്പെടുത്തി ലോങ് റേഞ്ച് ഷോട്ടിലൂടെ താരം ഗോളടിച്ചു. പിന്നാലെ ജഴ്‌സിയൂരിയ ഡി പോള്‍ ഓട്ടത്തിനിടയില്‍ ധരിച്ച മെസിയുടെ പത്താം നമ്പര്‍ ജഴ്‌സി ചൂണ്ടിക്കാണിച്ച് ആഘോഷിച്ചു. മോണ്ടെറി 2-1 നു മത്സരം ജയിച്ചു. ഹ്യൂഗോ കുയ്‌പേഴ്‌സ്, ഡീഗോ റോസി എന്നിവര്‍ മോണ്ടെറിക്കായി ഗോളടിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി പത്തിനാണു ഹോര്‍ഹെ മെസി അന്തരിച്ചത്. 68 വയസുകാരനായ ഹോര്‍ഗെ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മെസിയുടെ കരിയറിലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഹോര്‍ഹെ നിഴലായി കൂടെയുണ്ടായിരുന്നു. ലോകകപ്പിലെ അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം '' ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ്'' കടന്നു പോകുന്നതെന്നു മെസി പ്രതികരിച്ചിരുന്നു.
ഹോര്‍ഹെയാണു മെസിയെ ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സ് ക്ലബില്‍ വിട്ടു കളി പഠിപ്പിച്ചത്. കുട്ടിക്കാലത്ത് മെസിയില്‍ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ കണ്ടതോടെ ഹോര്‍ഹെയുടെ നേതൃത്വത്തിലാണ് സ്‌പെയിനിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയത്. ബാഴ്‌സലോണയിലെ മെച്ചപ്പെട്ട പരിശീലന സൗകര്യവും ചികിത്സയും ലയണല്‍ മെസിക്ക് ലഭിച്ചതോടെ ഇതിഹാസത്തിന്റെ പിറവിയായി.

Comments