കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആവേശ ജയം.
സ്‌കോര്‍: ശ്രീലങ്ക ക്രിക്കറ്റ് ഇലവന്‍ ഒന്നാം ഇന്നിങ്‌സ് എട്ടിന് 363 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്‌സ് ആറിന് 200 ഡിക്ലയേഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ആറിന് 357 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്‌സ് നാലിന് 214.
പേസര്‍ മുഹമ്മദ് സിറാജിന്റെ വെടിക്കെട്ടാണ് (15 പന്തില്‍ നാല് സിക്‌സറും ഒരു ഫോറുമടക്കം 32) സമനിലയിലേക്കു വഴുതിയ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത്. കേഷാര നുവാന്ത എറിഞ്ഞ അവസാന ഓവറില്‍ തുടരെ മൂന്ന് സിക്‌സറടിച്ചാണു സിറാജ് കളി ഇന്ത്യയുടെ പക്ഷത്താക്കിയത്‌്. നാലാം പന്ത് കളിക്കാതെ വിട്ട സിറാജ് അടുത്ത പന്ത് അതിര്‍ത്തി കടത്തി. അതോടെ സ്‌കോര്‍ തുല്യം. അവസാന പന്തില്‍ സിംഗിളെടുത്തതോടെ ജയവും സ്വന്തം.
സാരാംശ് ജെയിനാണു (രണ്ട്) സിറാജിനു കൂട്ടായുണ്ടായിരുന്നത്. സിറാജ് നേരിട്ട അവസാന എട്ട് പന്തുകളില്‍ നാല് സിക്‌സറും ഒരു ഫോറുമടിച്ചു. ഒന്നാം ഇന്നിങ്‌സില്‍ റണ്ണെടുക്കാതിരുന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (46 പന്തില്‍ രണ്ട് സിക്‌സറും ഒന്‍പത് ഫോറുമടക്കം 61) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.
സഹ ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍ (54 പന്തില്‍ 44), ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (22) എന്നിവരും സന്നാഹത്തില്‍ തിളങ്ങി. ധ്രുവ് ജൂറല്‍ (17), മാനവ് സുതര്‍ (നാല്), ഗുര്‍നൂര്‍ ബ്രാര്‍ (രണ്ട്) എന്നിവരും നിരാശപ്പെടുത്തി. നായകന്‍ ലോകേഷ് രാഹുല്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ ബാറ്റ് ചെയ്‌തില്ല. ലങ്ക രണ്ടാം ഇന്നിങ്‌സ് 200 ന് ഡിക്ലയര്‍ ചെയ്‌തതോടെ ഇന്ത്യയുടെ ലക്ഷ്യം 207 റണ്ണായിരുന്നു. ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോ (73 പന്തില്‍ 63), നിപുണ്‍ ധനഞ്‌ജയ (46), അഞ്‌ജല ബണ്ടാര (35), നിപുണ്‍ ധനഞ്‌ജയ (46) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഇന്ത്യക്കായി ഗുര്‍നൂര്‍ ബ്രാറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്തു. സിറാജും പ്രസിദ്ധ കൃഷ്‌ണയും ഒരു വിക്കറ്റ് വീതവുമെടുത്തു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 357 ന് ഡിക്ലയര്‍ ചെയ്‌തു. മറുനാടന്‍ മലയാളി ദേവദത്ത് പടിക്കല്‍ (164 പന്തില്‍ 142), ബ്രാര്‍ (18 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 36) എന്നിവര്‍ പുറത്താകാതെനിന്നു. ഒന്നാം ടെസ്‌റ്റ് 15 ഗാളില്‍ തുടങ്ങും. രണ്ടാം ടെസ്‌റ്റ് കൊളംബോയില്‍ 23 നു തുടങ്ങും.

Comments