
കോഴിക്കോട് : കേരളം സുരക്ഷിതമല്ലെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കാന്‍ മലയാളിയുടെ പേരിലുള്ള സിം കാര്‍ഡും ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. കോടഞ്ചേരി സ്വദേശി ഷമീര്‍ എന്ന ഹോട്ടല്‍തൊഴിലാളിയുടെ പേരിലുള്ള മൊെബെല്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്സ് ആപ്പില്‍ ഓഡിയോ പ്രചരിക്കുന്നത്.
ഷമീറിന്റെ പേരില്‍ ബംഗാളി സ്വദേശിയായ ഷാരൂഖ് ഖാനാണ് സിം കാര്‍ഡ് എടുത്തതെന്നും ഇതുപയോഗിക്കുന്നത് ഷാരൂഖ് ഖാനാണെന്നുമാണ് പോലീസിനു ലഭിച്ച വിവരം. ഹോട്ടല്‍തൊഴിലാളിയായ എം.ഡി. ആലത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഷമീറിന്റെ പേരിലുള്ള സിം കാര്‍ഡിനെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. ആലത്തിന്റെ മൊെബെല്‍ ഫോണില്‍ കേരളം സുരക്ഷിതമല്ലെന്ന് പറയുന്ന ഓഡിയോയും ചിത്രങ്ങളുമുണ്ടായിരുന്നു. ആലത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ച നമ്പര്‍ പോലീസ് പരിശോധിച്ചു.
കോടഞ്ചേരിയിലെ ഷമീറിന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും നടക്കാവിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഷാരൂഖ് ഖാനാണ് സിം ഉപയോഗിക്കുന്നതെന്ന് മനസിലായി. ഇയാള്‍ ബംഗാളിലേക്ക് പോയെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്. അതേസമയം ബിഹാറി ഭാഷയായ ഭോജ്പുരിയിലുള്ള സന്ദേശം ഷാരൂഖ് ഖാന്റെതല്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം വ്യാജപ്രചരണം നടത്തിയ കര്‍ണാടക സ്വദേശി മുങ്ങി. പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഒളിവില്‍ പോയത്. ഫോണ്‍ ഓഫാക്കുമ്പോള്‍ ഇയാള്‍ ബംഗളുരുവിലായിരുന്നെന്നു പോലീസിന് വിവരം ലഭിച്ചു. വ്യാജ സന്ദേശവും വ്യാജ ഫോട്ടോയും പ്രചരിപ്പിച്ച ഓരോരുത്തരേയും പോലീസ് അന്വേഷിച്ചുവരികയാണ്. െസെബര്‍ സെല്‍ വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരിയാണെന്നും ടൗണ്‍ പോലീസ് അറിയിച്ചു.
കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമണത്തിന് ഇരയാകുന്നുവെന്നും കേരളം സുരക്ഷിതമല്ലെന്ന് കാണിച്ചായിരുന്നു കൊലപാതക, ആത്മഹത്യാ ചിത്രങ്ങളാണ് വാട്സ് ആപ്പ് വഴി പ്രചരിച്ചിരുന്നത്. ഇതരദേശ തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലുംനാട്ടിലുള്ള ബന്ധുക്കള്ക്കിടയിലുമാണ് വ്യാജപ്രചരണം നടക്കുന്നത്.






