
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രണയവം വിവാഹവുമൊക്കെ നാം എന്നും ഏറെ താത്പര്യത്തോടെ വീക്ഷിക്കുന്ന വിഷയങ്ങളാണ്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മുതല്‍ മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണി വരെയുളളവരുടെ സ്വകാര്യ ജീവിതമൊക്കെ വാര്‍ത്താ തലക്കെട്ടുകള്‍ ആവാറുണ്ട്.
എന്നാല്‍ വിവാഹം കഴിക്കാതെ പിതാവായ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ അറിയാമോ? ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വിനോദ് കാംബ്ലിയാണ് ആ താരം.
ആദ്യ ഭാര്യ ആയിരുന്ന നൊവേല ലൂയിസുമായി വേര്‍പിരിഞ്ഞ ശേഷം മോഡലായ ആന്‍ഡ്രിയ ഹാവിറ്റുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. ഇക്കാലയളവിലാണ് ആന്‍ഡ്രിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജീസസ് ക്രിസ്റ്റിയാനോ എന്ന് കുഞ്ഞിന് പേരിടുകയും ഇതിന് ശേഷം കാംബ്ലി ആന്‍ഡ്രിയയെ വിവാഹം ചെയ്യുകയും ചെയ്തു.
1971 ജനുവരി 18ന് മുംബൈയിലാണ് ജനിച്ചത്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് സഹപാഠിയായ സച്ചിന് തെന്‍ഡുല്‍ക്കറുമൊത്ത് കാംബ്ലി 1988-ലെ ഹാരിസ് ഷീല്‍ഡ് ഗെയിംസില്‍, 664-റണ്‍സ് എന്ന ഒരു റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി. ആ ഇന്നിംഗ്സില്‍ കാംബ്ലി 349- റണ്‍സില്‍ അധികം നേടി.
നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് രഞ്ജിയില്‍ കാംബ്ലി അരങ്ങേറിയത്. ആവേശമുണര്‍ത്തുന്ന തുടക്കമായിരുന്നു കാംബ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍, ആദ്യ ഏഴ് ടെസിനുള്ളില്‍ രണ്ട് ഇരട്ട ശതകവും രണ്ട് ശതകവും കാംബ്ലി സ്വന്തം പേരില്‍ ചേര്‍ത്തു. എന്നാല്‍ പിന്നീടങ്ങോട്ട് ആ സ്ഥിരത നിലനിര്‍ത്താന്‍ കാംബ്ലിയ്ക്കായില്ല. 2009 ആഗസ്റ്റ് 16ന് വിനോദ് കാംബ്ലി അന്താരാഷ്ര്ട ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2000 ഒകേ്ടാബറില്‍ ശ്രീലങ്കക്കെതിരായ ഏകദിനമായിരുന്നു അവസാനത്തെ അന്താരാഷ്ര്ട മത്സരം.